കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ടു, ഇനി ഊര്‍മിള ശിവസേനയ്‌നൊപ്പം, എംഎല്‍സി സീറ്റും ഉറപ്പിച്ചു!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ ഊര്‍മിള മഡോണ്ട്കര്‍ ശിവസേനയില്‍ ചേരുന്നു. കോണ്‍ഗ്രസ് വിട്ട് ഒരു വര്‍ഷത്തോളമായ ശേഷമാണ് അവര്‍ സേനയുടെ ഭാഗമാകുന്നത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ അവര്‍ മത്സരിച്ചിരുന്നു. എന്നാല്‍ അഞ്ച് മാസത്തിനുള്ളില്‍ അവര്‍ വിരമിച്ചിരുന്നു. ഊര്‍മിള നാളെയാണ് ശിവസേനയില്‍ ചേരുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് തന്നെ തോല്‍പ്പിച്ചതെന്നായിരുന്നു ഊര്‍മിള പറഞ്ഞിരുന്നത്.

1

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വലിയ വിഭാഗീയത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ വിലകുറഞ്ഞ രാഷ്ട്രീയമാണ് ഉള്ളത്. അതിനേക്കാള്‍ താല്‍പര്യം വലിയ ലക്ഷ്യത്തിനായി ശ്രമിക്കുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ശിവസേന ഊര്‍മിളയ്ക്ക് എംഎല്‍സി സീറ്റ് നല്‍കിയിട്ടുണ്ട്. ഇവരുടെ നാമനിര്‍ദേശം അടക്കം ഗവര്‍ണറുടെ പരിഗണനയിലാണ്. മുംബൈയില്‍ പുതിയൊരു നേതാവ് വരുന്നത് ശിവസേനയ്ക്ക് വലിയ നേട്ടമാണ്.

എംഎല്‍സി സീറ്റ് നല്‍കുന്നതാണ് അവരുടെ പാര്‍ട്ടി പ്രവേശനം കാരണമെന്ന് കരുതേണ്ടി വരും. 12 നോമിനേഷനാണ് ശിവസേന സര്‍ക്കാര്‍ നല്‍കിയത്. ഏകനാഥ് ഖഡ്‌സെ അടക്കമുള്ള നേതാക്കളെ എന്‍സിപിയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. നാല് സീറ്റുകള്‍ വീതം മൂന്ന് പാര്‍ട്ടികളുമായി മഹാരാഷ്ട്ര സഖ്യത്തില്‍ വീതിച്ചെടുക്കും. അതേസമയം എംഎല്‍സി നോമിനേഷന്‍ ഇതുവരെ രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല.അതുകൊണ്ട് ചെറിയ ആശങ്കയും ശിവസേനയ്ക്കുണ്ട്. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് ഇത് വേണമെങ്കില്‍ തള്ളാം.

അതേസമയം എംഎല്‍സി നോമിനേഷന്‍ ഗവര്‍ണര്‍ അംഗീകരിക്കേണ്ടത് ശിവസേന സര്‍ക്കാരിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സഖ്യത്തില്‍ ആരംഭിക്കും. എന്നാല്‍ ബിജെപി ഇവിടെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമത്തിലാണ്.നാല് മാസത്തിനുള്ളില്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ വീഴുമെന്നാണ് ബിജെപി കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ശിവസേന ബിഎംസി തിരഞ്ഞെടുപ്പിലും ഈ സഖ്യം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
urmila matondkar set to join shiv sena after quitting congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X