കോലിയുടെ അമ്മ അനുഷ്കയെ കാണാനെത്തി, വിവാഹം ഉടന്‍?
മുംബൈ: വിരാട് കോലിക്ക് കല്യാണപ്രായമായില്ല എന്നായിരുന്നു ഇതുവരെ അമ്മ സരോജയുടെ അഭിപ്രായം. ഇപ്പോള്‍ ആ അഭിപ്രായം മാറിയോ. ചോദിക്കാന്‍ കാരണമുണ്ട്. കോലിയുടെ കാമുകി അനുഷ്ക ശര്‍മ്മയെ കാണാന്‍ കോലിയുടെ അമ്മ കുടുംബസമേതം എത്തിയതാണ് കോലി - അനുഷ്ക പ്രണയം വീണ്ടും വാര്ത്തയിലെത്തിക്കുന്നത്.
മുംബൈയിലെത്തിയാണ് വിരാട് കോലിയുടെ അമ്മ സരോജയും സഹോദരനും അനുഷ്കയെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. അനുഷ്കയുടെ വീട്ടുകാരും സന്നിഹിതരായിരുന്നത്രെ. വിവാഹത്തീയതി നിശ്ചയിക്കാനാണ് ഇരു കുടുംബങ്ങളും ഒത്തു ചേര്‍ന്നതെന്നും അല്ല ഫോര്മലായ പെണ്ണുകാണലാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിശേഷങ്ങളിതാ.

വ്യാറ്റിനോടെന്ത് വെയ്റ്റ്
കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് കണ്ട് പ്രേമം തോന്നിയ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ് കോലിയെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോലിക്ക് കല്യാണപ്രായമൊന്നും ആയില്ല എന്നാണ് കോലിയുടെ അമ്മ സരോജ കോലി അന്ന് പറഞ്ഞത്.

കോലി പക്ഷേ അങ്ങനല്ല
അമ്മയുടെ അഭിപ്രായമൊന്നും പക്ഷേ കോലിക്ക് ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്സ്മാനും ബോളിവുഡ് നായികയും തമ്മില്‍ കുറച്ച് വര്‍ഷങ്ങളായി ഡേറ്റിംഗിലാണ്. ഇരുവരും പരസ്യമായി ഇക്കാര്യം സമ്മതിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ ഇഷ്ടവിഷയങ്ങളിലൊന്നാണ് കോലി - അനുഷ്ക പ്രണയം.

ഇംഗ്ലണ്ട് പര്യടനത്തില്‍ പരസ്യമായി
ബാറ്റിംഗ് ഫോം നഷ്ടമായ കോലിക്ക് അനുഷ്കയെ ഒപ്പം താമസിപ്പിക്കാന്‍ ബി സി സി ഐ അനുവാദം കൊടുത്തതോടെ കോലി - അനുഷ്ക ബന്ധം മറനീക്കി പുറത്തുവരികയായിരുന്നു. തുടര്‍ന്ന് കോലി - അനുഷ്ക തമാശകളുടെ പ്രവാഹമായി ഓണ്‍ലൈനില്‍

ഷാരൂഖ് ഖാന്റെ വക കുറച്ച്
ഐ പി എല്‍ ഏഴിന്റെ ഉദ്ഘാടനചടങ്ങില്‍ വെച്ച് ഷാരൂഖ് ഖാന് ഒരു സ്വയം വരം നടത്തി കോലിക്ക് പണി കൊടുത്തു. കഥയിലെ നായിക ബോളിവുഡില്‍ നിന്നാണെന്ന് എടുത്തുപറയേണ്ടല്ലോ

കോലിക്ക് കല്യാണം
മുംബൈയില്‍ വെച്ച് കോലിയുടെ കുടുംബം അനുഷ്കയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോള്‍ കോലിയുടെ കല്യാണവാര്‍ത്ത പുറത്തുചാടാന്‍ കാരണം.

പെണ്ണ് കാണലോ നിശ്ചയമോ
കോലിയുടെ അമ്മ സരോജയും സഹോദരന് കോലിയുമാണ് അനുഷ്കയുടെ കുടുംബത്തെ കാണാനെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications