പ്രീതി സിന്റയെ മുറിയില്‍ പൂട്ടി സിഗരറ്റ് കൊണ്ട് പൊള്ളിച്ചു?
മുംബൈ: ബോളിവുഡ് നടി പ്രീതി സിന്റയെ മുന്‍ കാമുകന് നെസ് വാഡിയ മുറിയില്‍ പൂട്ടിയിട്ട് കയ്യേറ്റം ചെയ്തതായി മൊഴി. വാഡിയ തന്നെ മുറിയില്‍ പൂട്ടിയിടുകയും കത്തുന്ന സിഗരറ്റ് മുഖത്തെറിഞ്ഞ് പൊളളിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രീതി സിന്റ തന്നെയാണ് മുംബൈ പോലീസിന് മൊഴി നല്‍കിയത്. മെയ് 30 ന് വാങ്കഡെ സ്റ്റേഡിയത്തിലെ സംഭവം നടക്കുന്നതിന് മുമ്പായിരുന്നു ഇത്.
അക്കാലത്ത് നെസ് വാഡിയയുടെ എന്നോടുള്ള പെരുമാറ്റം കൂടുതല്‍ കൂടുതല്‍ ക്രൂരമായി വന്നു. നെസ് കൂടുതല്‍ ആക്രമണകാരിയായി. കത്തുന്ന സിഗരറ്റ് മുഖത്തെറിയുകയും മുറിയില്‍ പൂട്ടിയിടുകയും എന്നെ കയ്യേറ്റം ചെയ്യുകയും ചെയ്തു. - മുംബൈ പോലീസ് കമ്മീണര്‍ രാകേശ് മരിയക്ക് അയച്ച കത്തില്‍ പ്രീതി സിന്റ വെളിപ്പെടുത്തി. ജൂണ്‍ മുപ്പതിനാണ് സിന്റ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.

എന്റെ ജീവിതത്തില്‍ നിന്നും വാഡിയയെ അകറ്റിനിര്ത്തിയാലേ എനിക്ക് സമാധാനമായി ജീവിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ചിലപ്പോള്‍ അവസരം ഒത്തുകിട്ടിയാല്‍ അയാള്‍ എന്നെ കൊല്ലും എന്നെനിക്ക് പേടിയുണ്ട്. നെസ് വാഡിയയെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല പോലീസില്‍ പരാതി നല്‍കിയത്. എന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ്. നേരിട്ടോ അല്ലാതെയോ എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുമെന്ന് എനിക്ക് ശരിക്കും പേടിയുണ്ട് - പ്രിതി സിന്റ എഴുതുന്നു.
നെസ് വാഡിയയ്ക്കെതിരെ ജൂണ്‍ രണ്ടിനാണ് ബോൡവുഡ് താരമായ പ്രിതി സിന്റ മുംബൈ പോലീസില്‍ പരാതി നല്‍കിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. എന്നാല്‍ ഈ ആരോപണങ്ങള്‍ നെസ് വാഡിയ നിഷേധിച്ചു. സി സി ടി വി ദൃശ്യങ്ങളിലും പ്രീതി സിന്റയെ വാഡിയ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി












Click it and Unblock the Notifications