വെള്ളത്തിന്റെ ബില്ലടക്കാത്ത ഷാരൂഖ് ഖാന്‍
മുംബൈ: സംഭവം ബിഗ് സ്‌ക്രീനില്‍ ആദര്‍ശം പ്രസംഗിക്കുന്ന വേഷങ്ങളൊക്കെ കെട്ടിയിട്ടുണ്ട്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ പറഞ്ഞ് ആരാധകരുടെ കയ്യടി നേടിയിട്ടുമുണ്ട്. പക്ഷേ വെള്ളത്തിന്റെ ബില്ലടക്കാത്തവരുടെ പേര് ബോര്‍ഡ് പ്രസിദ്ധീകരിച്ചപ്പോള്‍ ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ പേരുമുണ്ട് കൂട്ടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാന്‍ മാത്രമല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ വേണ്ടി കുപ്പായം തുന്നി കാത്തിരിക്കുന്ന ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും ഉണ്ട് വെള്ളത്തിന്റെ ബില്ലടക്കാതെ മുങ്ങിനടക്കുന്നവരില്‍. ഉദ്ധവ് താക്കറെയുടെ പിതാവും അന്തരിച്ച ശിവസേന നേതാവുമായ ബാല്‍ താക്കറെയുടെ പേരും ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26 നാണ് ബി എം സി ലിസ്റ്റ് പുറത്ത് വിട്ടത്.

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് വെള്ളത്തിന്റെ ബില്ലടക്കാത്തവരുടെ ലിസ്റ്റ് ബി എം സി പുറത്തുവിട്ടത്. പ്രശസ്ത ആര്‍കിടെക്റ്റ് ഹാഫീസ് കോണ്‍ട്രാക്ടറും ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. നോട്ടീസ് അയച്ച് 45 ദിവസത്തെ സമയം അനുവദിച്ചിട്ടും ബില്ലടക്കാത്തവരുടെ പേര് വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഇത് രണ്ടാമത്ത തവണയാണ് ഉദ്ധവ് താക്കറെയും ബാല്‍ താക്കറെയും ബി എം സിയുടെ ബില്‍ കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 29 ന് ഇതിന് മുമ്പത്തെ പട്ടിക പുറത്തുവിട്ടപ്പോള്‍ അതില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരും ഉണ്ടായിരുന്നു. ശിവസേന എം എല്‍ എയായ പ്രകാശ് സാവന്ത് ബാല്‍ താക്കറയുടെയും ഉദ്ധവ് താക്കറയുടെയും ബില്ലുകള്‍ അടച്ചിട്ടുണ്ട് എന്ന് പ്രതികരിച്ചു. ബി എം സിയുടെ പിഴവാണ് താക്കറെമാരുടെ പേര് പട്ടികയില്‍ കാരണമെന്നും ഇദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications