കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് നടന്നാലും ഞാന്‍ നേരിടും, മിണ്ടാതിരിക്കുന്നെന്ന് കരുതി മറുപടിയില്ലെന്ന് കരുതേണ്ടെന്ന് ഉദ്ധവ്!!

Google Oneindia Malayalam News

മുംബൈ: കങ്കണ റനൗത്ത് വിവാദത്തില്‍ പ്രതികരിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയെ മോശമാക്കി കാണിക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഉദ്ധവ് പറഞ്ഞു. എന്തൊക്കെ രാഷ്ട്രീയ പ്രതിസന്ധികളുണ്ടായാലും ഞാന്‍ നേരിടും. കൊറോണവൈറസിനോടും താന്‍ പോരാടുമെന്ന് ഉദ്ധവ് പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് കേസുകള്‍ പത്ത് ലക്ഷം മഹാരാഷ്ട്രയില്‍ പിന്നിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദ വിഷയത്തില്‍ അടക്കം മറുപടിയുമായി ഉദ്ധവ് രംഗത്തെത്തിയത്. കോവിഡിനെ നേരിടുന്ന കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് മഹാരാഷ്ട്ര നടത്തിയതെന്ന് ഉദ്ധവ് പറഞ്ഞു.

1

മുഖ്യമന്ത്രിയെന്ന നിലയിലുള്ള എന്റെ മുഖംമൂടി ഊരിമാറ്റിയ ശേഷമേ എനിക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിക്കാനാവൂ. ഞാന്‍ സംസാരിക്കുന്നില്ലെന്ന് കരുതി എനിക്ക് ഉത്തരങ്ങളോ മറുപടിയോ ഇല്ലെന്ന് കരുതരുതെന്നും ഉദ്ധവ് പറഞ്ഞു. കോവിഡിനെതിരെയുള്ള മിഷന്‍ ബിഗിന്‍ എഗെയിന്‍ എന്ന ക്യാമ്പയിനിലാണ് ഉദ്ധവ് സംസാരിച്ചത്. കോവിഡിനെ മികച്ച രീതിയിലാണ് നമ്മള്‍ നേരിട്ടത്. പ്രളയത്തെയും പേമാരിയെയും നമ്മള്‍ നേരിടും. അതുപോലെ രാഷ്ട്രീയ കൊടുങ്കാറ്റിനെയും നിങ്ങളുടെ പിന്തുണയോടെ ഞാന്‍ നേരിടുമെന്ന് ഉദ്ധവ് പറഞ്ഞു.

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം തല്‍ക്കാലം കാണുന്നില്ല. വൈറസ് മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലയിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ആശ്വാസമാണ്. നേരത്തെ തന്നെ രോഗത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍, എല്ലാ രോഗികള്‍ക്കും പെട്ടെന്ന് രോഗമുക്തി നേടാന്‍ സാധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആരും കോവിഡിനെ ചെറുതാക്കി കാണരുത്. മാസ്‌കുകള്‍ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും, ജനക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളാണെന്നും ഉദ്ധവ് പറഞ്ഞു.

മിഷന്‍ ബിഗിന്‍ എഗെയിന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ് നമ്മള്‍. എന്നാല്‍ ചിലയാളുകള്‍ ഇതിന്റെ ഭാഗമായി രാഷ്ട്രീയം കളിക്കാനാണ് താല്‍പര്യപ്പെടുന്നത്. മഹാരാഷ്ട്രയെ മോശമാക്കി കാണിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഉദ്ധവ് ആരോപിച്ചു. നിസര്‍ഗയ ചുഴലിക്കാറ്റിലും വിദര്‍ഭയിലെ വെള്ളപ്പൊക്കത്തിലും ദുരിതബാധിതരവരെ സഹായിക്കാനുള്ള ഉദ്യമത്തിലാണ് സര്‍ക്കാര്‍. 29 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളി. ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കായി 700 കോടി രൂപയാണ് നല്‍കിയത്. 18 കോടി അടിയന്തര സഹായമായി വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കും നല്‍കി. മറാത്ത സംവരണത്തിന്റെ കാര്യത്തില്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യും. ആരും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങരുതെന്നും ഉദ്ധവ് പറഞ്ഞു.

English summary
whatever political storms come i will face says uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X