സച്ചിനെ കളിയാക്കി, അര്‍ജുന്‍ കൂട്ടുകാരനെ അടിച്ചു!
മുംബൈ: അച്ഛനെ കുറ്റം പറയുന്നത് കേട്ടിരിക്കാന്‍ ഒരു മകന് പറ്റുമോ. പറ്റില്ല. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന് തീരെ പറ്റില്ല. സച്ചിന്‍ കാരണമാണ് ഇന്ത്യ കളി തോറ്റത് എന്ന് കളിയാക്കിയ കൂട്ടുകാരനെ അര്‍ജുന്‍ ഇടിച്ച് ശരിപ്പെടുത്തിയ കഥ പറയുന്നു സച്ചിന്‍ തന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയില്‍. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോഴാണ് അര്‍ജുന്‍ സച്ചിന് വേണ്ടി കൂട്ടുകാരന്റെ മേല്‍ കൈ വെച്ചത്.
2007 ലെ ലോകകപ്പ് കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായി. സച്ചിന്റെ പ്രകടനം ദയനീയമായിരുന്നു എന്ന് എടുത്തുപറയേണ്ടല്ലോ. ബംഗ്ലാദേശിനോട് പോലും തോറ്റ് നാണം കെട്ടാണ് ഇന്ത്യ തിരിച്ചുവന്നത്. തങ്ങളുടെ ദയനീയ പ്രകടനത്തിന്റെ പേരില്‍ കുട്ടികളെ ആളുകള്‍ കളിയാക്കും എന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.

സ്‌കൂളില്‍ വെച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമായി എടുക്കേണ്ടെന്ന് അഞ്ജലി അര്‍ജുനോട് പറഞ്ഞിരുന്നു. ഏഴ് വയസ്സേ അര്‍ജുന് അന്ന് ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലും കളിയാക്കിയാല്‍ പ്രതികരിക്കാന്‍ പോകണ്ട. അടുത്ത തവണ നന്നായി കളിക്കും എന്ന് മാത്രം പറഞ്ഞ് തിരിച്ചുവരിക - ഇതായിരുന്നു അര്‍ജുന് കിട്ടിയ ഉപദേശം. കൊച്ച് അര്‍ജുന്‍ എല്ലാം സമ്മതിച്ച് തലയാട്ടുകയും ചെയ്തു.
എന്നാല്‍ സച്ചിന്‍ കാരണമാണ് ഇന്ത്യ തോറ്റത് എന്ന് സ്‌കൂളില്‍ വെച്ച് ഒരു കൂട്ടുകാരന്‍ പറഞ്ഞത് അര്‍ജുന് സഹിച്ചില്ല. ഉപദേശമെല്ലാം അര്‍ജുന്‍ മറന്നുപോയി. കൈ ചരുട്ടി ഒരെണ്ണം വെച്ചുകൊടുത്തു. ഇനി മേലാല്‍ അച്ഛനെക്കുറിച്ച് ഒന്നും പറയരുത് എന്ന് താക്കീത് കൂടി കൊടുത്താണ് അര്‍ജുന്‍ കൂട്ടുകാരനെ വിട്ടത് - സച്ചിന്‍ പറയുന്നു.












Click it and Unblock the Notifications