ദേഷ്യം കൊണ്ട് 'ചുവന്നു'; സച്ചിന് ഹോട്ടലില്‍ പൊട്ടിത്തെറിച്ചു!
മുംബൈ: കളിക്കളത്തിലും പൊതുവേ ശാന്തനാണ് സച്ചിന് തെണ്ടുല്‍ക്കര്‍. മാന്യന്മാരുടെ കളിയിലെ ശരിക്കുള്ള ഒരു മാന്യന്. തന്നെ ചീത്ത പറഞ്ഞ് നടന്നുപോകുന്ന ബൗളര്‍മാരോട് പോലും സച്ചിന് കയര്‍ത്തു സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല. സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന് എഴുതി ഒപ്പിട്ട ഒരു ജോഡി ഷോട്ടുകളില്‍ തീര്‍ക്കും സച്ചിന് തനിക്ക് പറയാനുള്ള മറുപടി. എന്നാല്‍ നിയന്ത്രണം വിട്ട് സച്ചിന് ഒരിക്കല്‍ പൊട്ടിത്തെറിച്ചു, അതും ഒരു ഹോട്ടലില്‍ വെച്ച്.
തന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയിലാണ് സച്ചിന് ഈ സംഭവം വിവരിക്കുന്നത്. 2007 - 2008 ല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ്. മെല്‍ബണ്‍ ടെസ്റ്റിനിടെ സച്ചിന് അലര്‍ജിയുടെ ഉപദ്രവം ഉണ്ടായി. സിംഗപ്പൂരില്‍ വെച്ച് ഹര്‍ഭജനും സച്ചിനും ഒരു ക്രീം വാങ്ങിയിരുന്നു, ഹര്ഭജന് പ്രശ്നമൊന്നും ഉണ്ടായില്ല. അതുകൊണ്ട്, ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന തോര്‍ത്തില്‍ നിന്നാകും അലര്‍ജി ഉണ്ടായതെന്നാണ് സച്ചിന് കരുതിയത്.

മെല്‍ബണ്‍ ടെസ്റ്റില്‍ സച്ചിന് ഈ അലര്‍ജി പ്രശ്നവും വെച്ചുകൊണ്ട് തന്നെ ഫീല്‍ഡ് ചെയ്യേണ്ടി വന്നു. കണ്ണട വെച്ചാണ് സച്ചിന് ഫീല്‍ഡ് ചെയ്യാനെത്തിയത്. പിറ്റേ ദിവസമാണെങ്കില്‍ സച്ചിന്റെ ഭാര്യ അഞ്ജലിലും മക്കളായ അര്‍ജുനും സാറയും ഓസ്ട്രേലിയയിലേക്ക് വരുന്നുണ്ട്. അലര്‍ജി കൊണ്ട് ചുവന്ന മുഖത്ത് നോക്കി മക്കള്‍ ഞെട്ടിപ്പോയി, മുഖമാകെ ചുവന്നിരുന്നു. ആരോ ബാര്ബിക്യുവില് പിടിച്ച് തള്ളിയിട്ട പോലെ തോന്നി.
ട്രാഫിക്കില്‍ കുടുങ്ങി മുക്കാല്‍ മണിക്കൂറോളം കാറിലിരുന്നാണ് ഹോട്ടലില്‍ എത്തിയത്. ഹോട്ടലില്‍ എത്തിയപ്പോഴോ അവിടെ റൂം ശരിയായിട്ടില്ല. കുറേനേരെ കാത്തിരുന്ന ശേഷമാണ് ഹോട്ടല്‍ ജീവനക്കാര്‍ മുറി ശരിയാക്കിത്തന്നത്. ഒടുവില്‍ എനിക്ക് ഹോട്ടല്‍ മാനേജുടെ നേരെ പൊട്ടിത്തെറിക്കേണ്ടി വന്നു- ആത്മകഥയില്‍ സച്ചിന് എഴുതുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications