കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി ദേശീയ ഭാഷയല്ല; പിന്നെന്തിനാണ് സിനിമകളുമായി വരുന്നത്, സുദീപിന് അജയ് ദേവ്ഗണിന്റെ മറുപടി

Google Oneindia Malayalam News

മുംബൈ: ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഈ വാദങ്ങള്‍ ശക്തമായത്. ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കും എന്ന തരത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ തമിഴ്‌നാട്ടില്‍ നിന്നും അസമില്‍ നിന്നുമടക്കം വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ആ പ്രതിഷേധം ബോളിവുഡിലേക്കും വ്യാപിച്ചിരിക്കുകയാണ്. കന്നഡ സൂപ്പര്‍ താരം കിച്ച സുദ്ദീപിന്റെ ഹിന്ദി വിരുദ്ധ പരാമര്‍ശം ബോളിവുഡിലെ സൂപ്പര്‍ താരം അജയ് ദേവ്ഗണിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നായിരുന്നു സുദ്ദീപിന്റെ പരാമര്‍ശം.

 ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍ ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍

1

സുദ്ദീപിന്റെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വ്യാപകമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. കിച്ച സുദീപ്, സഹോദരാ, നിങ്ങളെ സംബന്ധിച്ച് ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. എങ്കില്‍ നിങ്ങളെല്ലന്തിനാണ്, നിങ്ങളുടെ സ്വന്തം ഭാഷയിലുള്ള ചിത്രങ്ങള്‍ ഡബ് ചെയ്ത് ഹിന്ദിയില്‍ റിലീസ് ചെയ്യുന്നതെന്നും അജയ് ദേവ്ഗണ്‍ ചോദിച്ചു. ഹിന്ദി ഞങ്ങളും മാതൃഭാഷയാണ്. ഞങ്ങളുടെ ദേശീയ ഭാഷയാണ്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ജന ഗണ മന, എന്നും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു. ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡില്‍ കോടികള്‍ വാരുന്നതിനിടെയാണ് ബോളിവുഡും ദക്ഷിണേന്ത്യയും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ആര്‍: ദ ഡെഡ്‌ലിയസ്റ്റ് ഗ്യാങ്സ്റ്റര്‍ എവര്‍ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം സുദീപ് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റര്‍ 2, പുഷ്പ, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ ബോളിവുഡില്‍ വന്‍ വിജയങ്ങള്‍ അടുത്തിടെ സ്വന്തമാക്കിയതാണ്. ഇതെല്ലാം തെളിയിക്കുന്നത് ഹിന്ദി ദേശീയ ഭാഷയല്ല എന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമ കന്നഡയില്‍ നിര്‍മിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ അതിനൊരു ചെറിയ തിരുത്തുണ്ട്. ഹിന്ദി ഇപ്പോള്‍ ദേശീയ ഭാഷയല്ല. ബോളിവുഡും ഇന്ന് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ വിജയം ലഭിക്കാനായി കഷ്ടപ്പെടുകയാണെന്നും സുദീപ് ചൂണ്ടിക്കാണിച്ചു.

തമിഴിലും തെലുങ്കിലും ഡബ് ചെയ്തിറക്കുന്ന ഹിന്ദി ചിത്രങ്ങള്‍ വിജയം നേടുന്നില്ല. പക്ഷേ അത് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഇന്ന് നിര്‍മിക്കുന്ന ചിത്രങ്ങള്‍ എല്ലായിടത്തും എത്തുന്നുണ്ടെന്ന് സുദീപ് അവകാശപ്പെട്ടു. അതേസമയം അജയ് ദേവ്ഗണിന്റെ ട്വീറ്റിന് സുദീപ് മറുപടിയുമായെത്തി. ഞാന്‍ പറഞ്ഞ വാക്കുകള്‍, സന്ദര്‍ഭത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ്. അത് അജയ് കേട്ടവിധ വ്യത്യസ്തമാണ്. നിങ്ങളെ നേരിട്ട് കാണുമ്പോള്‍ അക്കാര്യം ഞാന്‍ പറയാം. ആരെയും വേദനിപ്പിക്കാനല്ല ആ പരാമര്‍ശം നടത്തിയത്. പ്രകോപിപ്പിക്കാനോ, വാഗ്വാദങ്ങള്‍ക്കോ വേണ്ടിയല്ലെന്നും സുദീപ് കുറിച്ചു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍

English summary
why are you releasing films in hindi, ajay devgn strong reply to kiccha sudeep goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X