കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയിലുടക്കി മഹാരാഷ്ട്ര വീഴുമോ? മഹാസഖ്യത്തില്‍ ഭിന്നത രൂക്ഷം,മന്ത്രിയും രംഗത്ത്

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര പൊലീസിനും സര്‍ക്കാറിനുമെതിരെ രൂക്ഷമായ ഭാഷയില്‍ നിരന്തരമായ ആരോപണമായിരുന്നു ബോളിവുഡ് താരം കങ്കണ റാവത്ത് ഉന്നിയിച്ചു കൊണ്ടിരുന്നത്. പലപ്പോഴും ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി അവര്‍ ഏറ്റെടുക്കുകയെന്നതായിരുന്ന സത്യം. ഇതിന് പിന്നാലെയാണ് മുംബൈയിലെ കങ്കണയുടെ ഓഫീസില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഭാഗങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുന്നത്.

കോര്‍പ്പറേഷന്‍ നടപടിക്ക് ഹൈക്കോടത് സ്റ്റേ അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്‍റെ, പ്രത്യേകിച്ച് ശിവസേനയുടെ പ്രതികാര നടപടിയാണ് ഇതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. കെട്ടിടം പൊളിച്ചു മാറ്റല്‍ നടപടി മഹാരാഷ്ട്രയിലെ ഭരണ സംഘത്തിലും വിള്ളല്‍ ഉണ്ടാക്കിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒട്ടനവധി കെട്ടിടങ്ങള്‍

ഒട്ടനവധി കെട്ടിടങ്ങള്‍

മുംബൈയില്‍ അനിധികൃതമായ നിര്‍മ്മാണങ്ങള്‍ ഒട്ടനവധിയുണ്ടെന്നിരിക്കെ കങ്കണയുടെ കെട്ടിടം മാത്രം ധൃതിപ്പെട്ട് പൊളിച്ചത് എന്തിനാണെന്ന ചോദ്യമാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഉന്നയിച്ചത്. കെട്ടിടം പൊളിക്കല്‍ നടപടിയില്‍ സര്‍ക്കാറിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവെന്നാണ് ശരദ് പവാറിന്‍റെ ഈ പ്രസ്താവന വ്യക്തമാക്കുന്നത്.

ഭരണം നടത്തുന്നത്

ഭരണം നടത്തുന്നത്

എന്‍സിപി, കോണ്‍ഗ്രസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ ശിവസേന ഭരണം നടത്തുന്നത്. ഇത്തരത്തില്‍ ഒട്ടനവധി കെട്ടിടകള്‍ മുംബൈയില്‍ ഉണ്ട്. അവയ്ക്കെതിരെയൊന്നും നടപടിയെടുക്കാത്തെ കങ്കണയ്ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് തെറ്റായ് പ്രതിച്ഛായക്ക് കാരണമാകുമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

മറ്റൊരു നേതാവും

മറ്റൊരു നേതാവും

ശരത് പവാറിന് പിന്നാലെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാറിലെ അംഗമായ മറ്റൊരു എന്‍സിപി നേതാവും രംഗത്തെത്തിയത് മഹാവികാസ് അഘാടി സംഖ്യത്തിലെ ഭിന്നത കൂടുതല്‍ പ്രകടമാക്കുന്നു. കോർപ്പറേഷന്‍റെ തിടുക്കത്തിലുള്ള നടപടി തെറ്റായിപ്പോയെന്നാണ് മന്ത്രി ഛഗൽ ഭുജ്ബൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

24 മണിക്കൂര്‍ സമയം മാത്രം

24 മണിക്കൂര്‍ സമയം മാത്രം

കങ്കണ റാവത്തിന് 24 മണിക്കൂര്‍ സമയം മാത്രമാണ് മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയത്. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച സാവകാശം നൽകിയതും മുതിര്‍ന്ന നേതാവയ ഭുജ്ബൽ ചൂണ്ടിക്കാണിച്ചു. ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകകായിരുന്നു അദ്ദേഹം.

ശിവസേനയില്‍ അമര്‍ശം

ശിവസേനയില്‍ അമര്‍ശം

എന്‍സിപി നേതാക്കളുടെ അഭിപ്രായങ്ങളെ കുറിച്ച് ശിവസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കെട്ടിടം പൊളിക്കലിനെ പരസ്യമായി തള്ളിപ്പറഞ്ഞ എന്‍സിപി നേതാക്കളുടെ നടപടിയില്‍ ശിവസേനയില്‍ അമര്‍ശം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തില്‍ കരുതലോടെയുള്ള പ്രതികരണമായിരുന്നു കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കെട്ടിടം പൊളിച്ചതാണോ.. അതോ കങ്കണയുടെ ഓഫീസാണോ നിയമ വിരുദ്ധ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ചോദിച്ചത്. കെട്ടിടം പൊളിക്കുന്നതിന് നിലവില്‍ ബോംബൈ ഹൈക്കോടതി സ്റ്റേ നല്‍കിയിട്ടുണ്ട്. ഇതൊരു പ്രതികാര നടപടിയായിരുന്നു. പ്രതികാര രാഷ്ട്രീയം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിടുക്കപ്പെട്ടുള്ള നടപടി

തിടുക്കപ്പെട്ടുള്ള നടപടി

തിടുക്കപ്പെട്ടുള്ള നടപടി വേണ്ടായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊതുവേയുള്ള നടപടി. ഇത് കങ്കണയ്ക്ക് അനാവശ്യ പ്രചാരണം നല്‍കിയെന്നും ഇവര്‍ വിലയിരിത്തുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പരസ്യപ്രതികരണത്തിന് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും തന്നെ ഇതുവരെ തയ്യാറായിട്ടില്ല.

സോണിയ ഗാന്ധിയുടെ ഇടപെടൽ

സോണിയ ഗാന്ധിയുടെ ഇടപെടൽ

അതിനിടെ, തനിക്കെതിരേയുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ തേടി കങ്കണ റാവത്ത് രംഗത്തെത്തിയിട്ടുണ്ട്. ‘മഹാരാഷ്ട്ര സർക്കാർ എനിക്കുനേരെ നടത്തുന്ന അതിക്രമങ്ങൾ അറിഞ്ഞില്ലേ? അതിൽ രോഷമില്ലേ? എന്നായിരുന്നു സോണിയ ഗാന്ധിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ കങ്കണ ചോദിച്ചത്.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam
ഒരു സ്ത്രീയെ

ഒരു സ്ത്രീയെ

ഒരു സ്ത്രീയെ നിങ്ങളുടെ പാര്‍ട്ടി കൂടി അംഗമായ ഒരു സര്‍ക്കാര്‍ അപമാനിക്കുമ്പോള്‍ നിങ്ങള്‍ പാലിക്കുന്ന മൗനത്തില്‍ ചരിത്രം വിധി പറയും. നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ത്തി നടത്തുന്ന ഇത്തരം ചെയ്തികളില്‍ നിങ്ങള്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഈ വിഷയത്തില്‍ സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് ഒട്ടനവധി ട്വീറ്റുകളാണ് കങ്കണ പങ്കുവെച്ചത്.

 കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

English summary
Will Maharashtra govt fall over Kangana issue? differences in the grand alliance thickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X