പ്രീതി സിന്റയുടെ കയ്യില്‍ മുറിപ്പാടുകള്‍?
മുംബൈ: മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയ പീഡിപ്പിച്ചു എന്ന ബോളിവുഡ് താരം പ്രീതി സിന്റയുടെ പരാതി പുതിയ വഴിത്തിരിവിലേക്ക്. പ്രീതി സിന്റയുടെ കയ്യില്‍ മുറിപ്പാടുകള്‍ കണ്ടതായി താരത്തിന്റെ അയല്‍വാസി പോലീസില്‍ മൊഴി നല്കി. കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് സംഘത്തിന് പ്രീതി സിന്റയുടെ അയല്‍ക്കാരി ഇങ്ങനെ മൊഴി നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.
മെയ് 31 നാണത്രെ അയല്‍വാസിയായ ഡാനിഷ് മര്‍ച്ചന്റ് പ്രീതി സിന്റയുടെ കയ്യില്‍ മുറിവ് കണ്ടത്. കൈമുട്ടിന് താഴെയായിട്ടായിരുന്നു മുറിവ്. നെസ് വാഡിയ പിടിച്ചുതള്ളിയപ്പോള്‍ സംഭവിച്ചതാണ് ഈ മുറിവെന്നാണ് പ്രീതി അയല്‍വാസിയോട് പറഞ്ഞത്. ഇങ്ങനെയാണോ നിങ്ങള്‍ ഒരു സ്ത്രീയോട് പെരുമാറുക എന്ന് പ്രീതി സിന്റ ഡാനിഷിനോട് ചോദിച്ചിരുന്നത്രെ.

നെസ് വാഡിയ പ്രീതി സിന്റയെ പീഡിപ്പിച്ചു എന്ന് പറയുന്നത് മെയ് 30 നാണ്. കേസിലെ നാല് പ്രധാന സാക്ഷികളില്‍ ഒരാളാണ് ഡാനിഷ് മര്‍ച്ചെന്റ് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ പവിലിയനില്‍ ഇദ്ദേഹവും ഉണ്ടായിരുന്നത്രെ. അമേരിക്കക്കാരനായ ജീന്‍ എന്നൊരാളും സംഭവ സ്ഥലത്തുണ്ടായതായി ഡാനിഷ് പോലീസിനോട് പറഞ്ഞു.
നെസ് വാഡിയ പ്രീതി സിന്റയോട് കയര്‍ക്കുമ്പോള്‍ ജീന്‍ ഇടയില്‍ കയറി തടഞ്ഞു എന്നും മാറിനില്ക്കാന് ആവശ്യപ്പെട്ടു എന്നുമാണ് ഡാനിഷ് മര്‍ച്ചന്റിന്റെ മൊഴി. അമേരിക്കയില്‍ കോര്‍പറേറ്റ് എക്സിക്യൂട്ടീവായ ജിന്‍ എന്നയാളുമായി പ്രീതി സിന്റയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡാനിഷ് മര്‍ച്ചന്റിന്റെ മൊഴിയില്‍ പറയുന്ന ജീന്‍ ഇദ്ദേഹം തന്നെയാണോ എന്ന് വ്യക്തമല്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications