ലിഫ്റ്റില്‍ കുടുങ്ങിയ പ്രതിശ്രുത വധു തലയിടിച്ച് മരിച്ചു
മുംബൈ: ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ 23 കാരി കൊല്ലപ്പെട്ടു. മുംബൈയിലെ മലാഡ് ഈസ്റ്റിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ആലിയ വരാലിയ എന്ന യുവതിയാണ് മരിച്ചത്. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും ലിഫ്റ്റില്‍ കയറാന്‍ ശ്രമി്ക്കുന്നതിനിടെ ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് പോകുകയായിരുന്നു.
ലിഫ്റ്റില്‍ പാതി കയറിയ സ്ഥിതിയിലായിരുന്നു ആലിയ. തല മുകളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആലിയയുടെ അമ്മ ഈ സംഭവങ്ങള്‍ കണ്ട് നില്‍ക്കുകയായിരുന്നു. ഇവരാണ് ബഹളം കൂട്ടി ആളുകളെ വിവരം അറിയിച്ചത്. കെട്ടിടത്തിലെ താമസക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഓടിയെത്തി ആലിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. കുരാര്‍ പോലീസ് സ്ഥലത്തെത്തി അപകടമരണത്തിന് കേസെടുത്തു. ആലിയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
ലിഫ്റ്റ് പരിശോധിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കുരാര്‍ പോലീസ് പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. ആലിയയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ അപകടം. വിവാഹത്തിന് മെഹന്ദി ഇടുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടിയാണ് ആലിയ ഇവിടെയെത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications