വീട്ടമ്മയില്‍ നിന്നും സിദ്ധന്‍ കവര്‍ന്നത് 2 ലക്ഷത്തിന്റെ സ്വര്‍ണം!
മുംബൈ: വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സിദ്ധന്റെ സഹായം തേടിയ വീട്ടമ്മയ്ക്ക് നഷ്ടമായത് 1..65 ലക്ഷം രൂപയുടെ സ്വര്‍ണം. മുംബൈ ബോറിവാലിയില്‍ താമസിക്കുന്ന രശ്മി മോറെ എന്ന 50 കാരിക്കാണ് ഈ അനുഭവം ഉണ്ടായത്. തീവണ്ടിയില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ വിളിച്ചാണത്രെ ഇവര്‍ സിദ്ധനുമായി ബന്ധപ്പെട്ടത്.
സാമ്പത്തിക പ്രശ്‌നങ്ങളും മകന്റെ രോഗങ്ങളുമായിരുന്നു രശ്മി മോറെയുടെ വിഷമങ്ങള്‍. റസ്‌റ്റോറന്റ് മാനേജരായ രശ്മി ജോഗേശ്വരിയിലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് തീവണ്ടിയില്‍ സിദ്ധന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. നവംബര്‍ 12 നായിരുന്നു ഇത്. എല്ലാ പ്രശ്‌നങ്ങളും രാജ് ഷാ ബാബ പരിഹരിക്കും എന്നായിരുന്നത്രെ പരസ്യം.

പിറ്റേ ദിവസം രശ്മി സിദ്ധനെ വിളിച്ചു. പ്രശ്‌ന പരിഹാരമായി സിദ്ധന്‍ പറഞ്ഞത് സ്വര്‍ണാഭരണങ്ങളെല്ലാം കുടത്തില്‍ കെട്ടിവെക്കാനായിരുന്നു. പിറ്റേന്ന് രശ്മിയുടെ വീട്ടിലെത്തിയ, സിദ്ധന്റെ അനുയായി രശ്മിയോട് സ്വര്‍ണം പുറത്തെടുത്ത് വൃത്തിയാക്കി വെക്കാന്‍ പറഞ്ഞു. പൂജ ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. കുറെ പൂജകളൊക്കെ ചെയ്ത ശേഷം ഫിഷ് ടാങ്കില്‍ കുടം മുക്കിവെച്ച് 61 ദിവസത്തേക്ക് കുടം തുറക്കരുത് എന്ന് പറഞ്ഞു.
സംശയം തോന്നി രശ്മിയുടെ ഭര്‍ത്താവ് പിന്നീട് കുടം തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ദമ്പതികള്‍ പരാതിയുമായി പോലീസിലെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications