കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35കാരിയുടെ മൃതദേഹം ബാഗില്‍ നിറച്ച് ഉപേക്ഷിച്ച നിലയില്‍

Google Oneindia Malayalam News

മുംബൈ: 35 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ബാഗില്‍ നിറച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. താനെയിലെ ദഹിഗാവിന് സമീപത്ത് തുംബ്‌ഡേപാട ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഒരു സ്‌കൂള്‍ അധ്യാപകനാണ് മൃതദേഹം കണ്ടെത്തിയത്.

തുംബ്‌ഡേപാട ഗ്രാമത്തിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് വാഡ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഹസാരെ ശനിയാഴ്ച വൈകുന്നേരം പറഞ്ഞു. മൃതദേഹത്തില്‍ കാര്യമായ മുറിവുകളോ മറ്റ് പാടുകളോ ഇല്ല. ആക്രമിക്കപ്പെട്ടു എന്ന് തോന്നിക്കുന്ന തരത്തിലുള്ള അടയാളങ്ങളും മൃതദേഹത്തില്‍ ഇല്ല.

crime

റോഡരികില്‍ കണ്ടെത്തിയ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ട് എന്നാണ് പോലീസിന്റെ പ്രാധമിക നിരീക്ഷണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൃതദേഹം തുംബ്‌ഡേപാട ഗ്രാമത്തില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചതാകാം എന്നും പോലീസ് കരുതുന്നു.

മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അജ്ഞാതരായ ആളുകള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഐ പി സി 320 പ്രകാരം കൊലപാതകം, 201 പ്രകാരം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. പോലീസ് അന്വേഷണം ആരംഭിച്ചതായി ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഹസാരെ അറിയിച്ചു.

English summary
The body of an unidentified woman was found stuffed in a bag near Thane, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X