Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഫ്റ്റിനെചൊല്ലി തര്‍ക്കം; യുവതിയുടെ കരണത്തടിച്ചു

Maharashtra
മുംബൈ: അഞ്ചാം നിലയിലേക്ക് പോകാനായി ലിഫ്റ്റ് കാത്തുനിന്ന 19 കാരിയെ ലിഫ്റ്റില്‍ കയറാന്‍ വന്ന ചെറുപ്പക്കാരന്‍ മര്‍ദ്ദിച്ചു. മുംബൈയിലെ മിരാ റോഡിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് വാക്കുതര്‍ക്കം മര്‍ദ്ദനത്തിലേക്കും പിന്നീട് പോലീസ് കേസിലേക്കും നീണ്ടതതും. പോലീസ് സംഭവം വിവരിക്കുന്നത് ഇങ്ങനെ.

അഞ്ചാം നിലയിലെ ഓഫീസിലാണ് പരാതിക്കാരിയായ സോണിയ റാണ ജോലിചെയ്യുന്നത്. അവിടേക്ക് പോകാനായി ലിഫ്റ്റ് കാത്തുനില്‍ക്കുകയായിരുന്നു അവര്‍. എന്നാല്‍ എനിക്ക് തിരക്കുണ്ട്, വേഗം ഏഴാം നിലയിലെത്തണം എന്ന് പറഞ്ഞ് തൊട്ടുപിന്നില്‍ നിന്നിരുന്ന രോഹിത് സിംഗ് എന്ന ചെറുപ്പക്കാരന്‍ ബഹളം വെച്ചു.

ആരാദ്യം ലിഫ്റ്റില്‍ കയറണം എന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ ലിഫ്റ്റ് കാത്തുനില്‍ക്കവേ തന്നെ ചെറുതല്ലാത്ത ഒരു വാക്കുതര്‍ക്കവും നടന്നു. രണ്ടുപേരും ലിഫ്റ്റില്‍ കയറിയതും രോഹിത് സിംഗ് സോണിയയെ പിടിച്ചുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിച്ച ശേഷം ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സോണിയയുടെ കവിളിലും മുറിവേല്‍പ്പിച്ചു.

സമീപത്തുള്ള റസ്‌റ്റോറന്റിലെ വെയിറ്ററാണ് സോണിയയെ മര്‍ദ്ദിച്ച രോഹിത്. ലിഫ്റ്റ് നിന്നതും ഇയാള്‍ രക്ഷപ്പെട്ട് ഇറങ്ങിയോടി. അമിതമദ്യപാനം കൊണ്ട് ഇയാളെ മൂന്ന് ദിവസം മുന്‍പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുകയായിരുന്നു. കവിളില്‍ രണ്ട് തുന്നലുമായി സോണിയ ആശുപത്രിയില്‍ നിന്നും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. രോഹിതിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+