കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം സംഘടന

Google Oneindia Malayalam News

ഗുവാഹത്തി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി 5 ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം സംഘടന. ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രീംകോടതി വിധിക്ക് ശേഷമാണ് ജനഗുസ്തീയ സമന്നയ് പരിഷത്ത് പണം സംഭാവന നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്നത്. ആസാമിലെ 21 തദ്ദേശീയ മുസ്ലീം സമുദായക്കാരുടെ സംഘടനയാണ് ഇത്. തര്‍ക്കഭൂമി മുഴുവനായി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നല്‍കുകയും കേസിലെ മുസ്ലീം കക്ഷികള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ മറ്റൊരിടത്ത് 5 ഏക്കര്‍ നല്‍കാമെന്നുമാണ് നവംബര്‍ 9ലെ സുപ്രീംകോടതി വിധി.

 ayodhya-


സുപ്രീംകോടതിയുടെ ചരിത്ര വിധിയോടെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയതായും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പരിഷത്തിന്റെ ചീഫ് കണ്‍വീനറും ആസാം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാനുമായ മോമിനുല്‍ അവാല്‍ പറഞ്ഞു. ആസാമിലെ തദ്ദേശീയ മുസ്ലിം സമുദായങ്ങള്‍ക്ക് 21 സംഘടനകളുണ്ട്. ആസാമിലെ ജനഗുസ്തീയ സമന്നയ് പരിഷത്താണ് അവരുടെ ഏകോപന ഫോറം. രാമക്ഷേത്രത്തിന്റെ നിര്‍മാണം നടത്തുന്ന ട്രസ്റ്റിന് പരിഷത്ത് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ വിധിന്യായത്തില്‍ സന്തുഷ്ടരാണെന്ന് പ്രതികരിച്ച മുതിര്‍ന്ന ബിജെപി വക്താവ് കൂടിയായ മോമിനുല്‍, രാജ്യത്ത് ഐക്യം ശക്തിപ്പെടുത്തുന്ന തീരുമാനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

ഗാരിയ, മരിയ, ദേശി, ജല്‍ഹ, മൈമല്‍, കചാരി മുസ്ലീംങ്ങള്‍ തുടങ്ങിയവരെയാണ് ജനഗുസ്തീയ സമന്നയ് പ്രതിനിധീകരിക്കുന്നത്. ഇവരുടെ പൂര്‍വികര്‍ സംസ്ഥാനത്തെ വിവിധ വംശങ്ങളില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ചവരാണ്. അതേസമയം കോടതി വിധി മാനിക്കുന്നതായും രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ആവശ്യപ്പെട്ടു.

English summary
Muslim Body Donates Rs 5 Lakh for Construction of Ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X