കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാർട്ട് ആയി പഠിക്കാൻ മൈ അഭ്യാസ്

Google Oneindia Malayalam News

കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ രോഗവ്യാപനം തടയാൻ സ്കൂളുകളും കോളേജുകളും ഓഫീസുകളും അടച്ചിട്ടതോടെ ഭൂരിഭാഗം ലോകവും വീടുകൾക്കുള്ളിലേക്ക് ചുരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ നിങ്ങളുടെ കുട്ടികളും നിങ്ങളുടെ വീടികളിൽ തന്നെ കഴിയുമ്പോൾ അവർക്കായി ഓൺലൈൻ പരിശീലനനങ്ങൾ നൽകി വിദ്യാസമ്പന്നരായി നിലനിർത്താൻ മൈ അഭ്യാസ് ഓൺലൈൻ പരിശീലന പരിപാടി വലിയ സാധ്യത തന്നെയാണ്. ഇത് നിങ്ങളുടെ കുട്ടികളുടെ പഠന പ്രക്രിയയെ സമഗ്രവും ആരോഗ്യകരവുമാക്കിത്തീർക്കുന്നു.

2020ൽ ആരംഭിച്ച മൈ അഭ്യാസ് 1 മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായി വ്യക്തിഗതവും ഫലപ്രദവുമായ വിദ്യാഭ്യാസമാണ് ഉറപ്പുവരുത്തുന്നത്. സിബിഎസ്സി, കെസ്ഇഇബി വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് മൈ അഭ്യാസ് ആപ്പ്. ഹോം വർക്ക്, സംശയ നിവാരണം, ടെക്സ് ബുക്ക് സംബന്ധിച്ച സംശയങ്ങൾ, മോക്ക് ടെസ്റ്റ്, സാമ്പിൾ പേപ്പർ, റിവിഷൻ, 6-12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിലെ ബോർഡ് പരീക്ഷകളിലെ ചോദ്യപ്പേപ്പറുകൾ എന്നിവയും ആപ്പിൽ ലഭ്യമാകും.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഓൺലൈനിൽ സംവദിക്കാനും കാണുന്നതിനും കേൾക്കുന്നതിനും കാണുന്നതിനും എഴുത്തുന്നതിനുമെല്ലാം ഓൺലൈൻ ആപ്പിൽ സാധ്യമാണ്. ക്വിസ്, ക്വിസ് ടെസ്റ്റ്, സംശയം നിവാരണം എന്നിവയ്ക്കുള്ള ഫീച്ചറുകളും ആപ്പിലുണ്ട്. വിദ്യാർത്ഥികൾക്ക് ലോകത്തെ മനസ്സിലാക്കുന്നതിനും ഇടപഴകാനും അവരുടേതായ മാർഗ്ഗം കണ്ടെത്തുന്നതിനും സഹായിക്കുന്നതാണ് മൈ അഭ്യാസ് പ്ലാറ്റ്ഫോം. മികച്ച അധ്യാപകർക്ക് പുറമേ മികച്ച സാങ്കേതിക വിദ്യയും മികച്ച മാധ്യമങ്ങളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 21ാം നൂറ്റാണ്ടിലേക്ക് ആവശ്യമായ തരത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് എൻഇപി 2020 ഒരു പുതിയ ഇന്ത്യയ്ക്ക് അടിത്തറ പാകുന്നത്. അതുകൊണ്ട് തന്നെ മൈ അഭ്യാസ് ആപ്പ് നിങ്ങളുടെ കുഞ്ഞിന് ഒരു അനുഗ്രഹം തന്നെയാണ്.

ആധികാരികവും ഫലപ്രദമായ സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയ പഠന രീതികൾ കണ്ടെത്തുന്നതിനും 21ാം നൂറ്റാണ്ടിൽ വിദ്യാർത്ഥികളിൽ വിദ്യാർത്ഥികളിൽ വികസനാത്മക ശേഷികളും വിജ്ഞാനങ്ങളും വർധിപ്പിക്കുന്നതിനുള്ള ഇടങ്ങളും ഉണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്ക് ആഴത്തിൽ പഠിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, സാങ്കേതിക, പ്രൊഷണൽ പരിജ്ഞാനമുള്ള അധ്യാപകരെ ക്ലാസ്മുറികളിലെത്തിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ദൌത്യങ്ങൾ. ഇന്ത്യയുടെ വിദൂരഭാഗങ്ങളിലേക്ക് വിദ്യാഭ്യാസത്തെ എത്തിക്കുകയാണ് മൈ അഭ്യാസ് പദ്ധതിയുടെ പ്രധാന ദർശനം. ഓരോ വിദ്യാർത്ഥിയ്ക്കും മികച്ച വിദ്യാഭ്യാസ അനുഭവം പ്രദാനം ചെയ്യുകയന്നതിനൊപ്പം വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥിയ്ക്കും താങ്ങാവുന്ന ചെലവിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ സംവദിക്കാൻ സാധിക്കുന്ന ഘടനാപരമായ കോഴ്സുകളാണ് മൈ അഭ്യാസ് ആപ്പ് പ്രദാനം ചെയ്യുന്നത്. ഇത് ഓരോ ആശയങ്ങളുടെയും സങ്കീർണത കുറച്ച് വിദ്യാർത്ഥികൾക്ക് ലളിതമായ പാഠഭാഗങ്ങളായാണ് ലഭിക്കുകയെന്നാണ് ഇവയുടെ പ്രത്യേകത. വിഭജിച്ച് കീഴടക്കുക എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരം നിലനിർത്തുന്നതിനായി ലൈവ് ടെസ്റ്റുകളും ക്വിസുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണ് മൈ അഭ്യാസിലുൾപ്പെടുത്തിയിട്ടുള്ളത്.

മൈക്രോസോഫ്റ്റിലും കനേഡിയൻ ഏവിയേഷനിലും പ്രവർത്തിച്ചിട്ടുള്ള സുനിൽ കുമാർ വി ആണ് മൈ അഭ്യാസിന്റെ ഡയറക്ടർമാരിൽ ഒരാൾ. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്നയാളാണ് ഇദ്ദേഹം. അധ്യാപന രംഗത്തേക്ക് കൂടുതൽ സാങ്കേതിക വിദ്യ കടന്ന് വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് സുനിൽകുമാർ. രണ്ടര ദശാബ്ദക്കാലമായി മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്ന ജർമൻ ട്രെയിനറാണ് ശാദര കൃഷ്ണ മൂർത്തി. മെഴ്സഡ്, ദൂരദർശൻ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. റെക്കോർഡ് ചെയ്ത തത്സമയ സംഭാഷണങ്ങളിലൂടെ സാങ്കേതിക വിദ്യ പഠിതാക്കളെ അവരുടെ ഗതിവേഗത്തിലേക്ക് എത്തിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X