• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

27ാം വയസില്‍ പൊലീസിനെ വിറപ്പിച്ച അധോലോക നായകന്‍; ഹോബി എടിഎം മോഷണം, ഒടുവിൽ വെടിവച്ചിട്ട് പിടിച്ചു..!!

ദില്ലി: വിവിധ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് എടിഎം മോഷണം നടത്തിവരുന്ന അധോലാക നേതാവ് അര്‍ഷാദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ വസന്ത് കുഞ്ച് ഏരിയയില്‍ നിന്നും ഞായറാഴ്ചയായിരുന്നു സംഭവം. മേഖലയിലെ ഒരു എടിഎമ്മില്‍ മോഷണം നടത്താന്‍ അര്‍ഷാദ് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അര്‍ഷാദിനെ കാലിന് വെടിവച്ച് വീഴ്ത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയാണ് അര്‍ഷാദ് ഖാന്‍. നിരവധി എടിഎം മോഷണക്കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഞായരാഴ്ച വൈകീട്ടോടെയാണ് അര്‍ഷാദ് സൗത്ത് ദില്ലി പരിസരത്തെ എടിഎമ്മില്‍ മോഷ്ടക്കാന്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. വൈകീട്ട് 6.30ഓഠെ പൊലീസ് മേഖലയെ വളഞ്ഞു. ടോയോറ്റ കാറില്‍ സ്ഥലത്തെത്തി അര്‍ഷാദിനോട് പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല.

cmsvideo
  mammootty praises rescue workers in karipur and pettimudi | Oneindia Malayalam

  തുടര്‍ന്ന് പിസ്റ്റല്‍ എടുത്ത് ഇയാള്‍ പൊലീസിന് നേരെ നാല് റൗണ്ട് വെടിവച്ചു. സ്വയ രക്ഷയ്ക്കായി പൊലീസുകാരും വെടിവച്ചു. ഈ വെടിവയ്പ്പില്‍ അര്‍ഷാദ് ഖാന്റെ ഇടത് കാലിനെ വെടിയേറ്റു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ ഇയാളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഹരിയാനയിലെ മോവാത്തില്‍ തന്റെ നേതൃത്വത്തില്‍ നിരവധി കുറ്റവാളികളുമായി ഒരു സംഘമുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വസീം അക്ക ഡാനി, കല്‍മു, ഛോട്ടു, സ്വന്തം സഹോദരന്‍ ജുന്നാദ് എന്നിവരാണ് സംഘത്തിലുള്ളത്.

  7 വിമതർ കോൺഗ്രസിലേക്ക് മടങ്ങും? കളി മാറുന്നു! പെട്ട് ബിജെപി,റിസോർട്ടിലേക്ക് പോകാതെ എംഎൽഎമാർ!!

  നാല് ദിവസം മുമ്പ് സൗത്ത് ദില്ലിയിലെ ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൊള്ളയടിച്ചത് താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം രക്ഷപ്പെടുന്നതിനായി വസന്ത് കുഞ്ച് മേഖലയില്‍ നിന്ന് ഒരു പിക്കപ്പ് വാഹനവും മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇയാളുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

  ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ

  'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

  'യുവജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്'

  English summary
  27-year-old Gangster, Arshad Khan arrested in Delhi During ATM theft
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X