കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ഒന്നിച്ച് 8 പാര്‍ട്ടികള്‍, കോണ്‍ഗ്രസിനെ വെട്ടി, ക്ഷണിച്ചില്ലെന്ന് തൃണമൂല്‍!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വെട്ടിയിരിക്കുകയാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റ് കോംപ്ലക്‌സില്‍ സര്‍ക്കാരിനെതിരെ ഇന്ന് സംഘടിപ്പിച്ച മഹാപ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഇല്ലായിരുന്നു. ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നില്ലെന്ന പ്രശ്‌നമാണ് പ്രക്ഷോഭത്തിന് കാരണമായത്. കോണ്‍ഗ്രസ് ഈ പ്രക്ഷോഭത്തില്‍ ഇല്ലാതിരുന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനെ അവഗണിച്ചെന്നാണ് സൂചന.

1

പ്രക്ഷോഭത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷണിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ പറയുകയും ചെയ്തു. തൃണമൂലിനെ കൂടാതെ, തെലങ്കാന രാഷ്ട്ര സമിതി, ആര്‍ജെഡി, എഎപി, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, എന്‍സിപി, ശിവസേന എന്നീ പ്രമുഖ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ പ്രാദേശിക പാര്‍ട്ടികളില്‍ തമ്മിലുള്ള സഹകരണമാണ് എളുപ്പമാകുന്നത്. ഞങ്ങള്‍ ഒരുക്കുന്ന തന്ത്രം നടപ്പാക്കാനും വളരെ എളുപ്പമാണ്. എന്താണ് വിഷയമെന്നും, എത്രത്തോളം പ്രക്ഷോഭം കടുപ്പിക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിക്കുന്ന കാലം അവസാനിച്ചെന്നും ഡെറക് ഒബ്രയന്‍ പറഞ്ഞു.

്അതേസമയം തൃണമൂല്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസുമായി ഇടഞ്ഞെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇത്തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് കൊണ്ടുവന്ന് നേട്ടം സ്വന്തമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞിരുന്നു. ഇതിനിടെ ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ ബംഗാളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ തൃണമൂലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അതിന്റെ രോഷം ഒബ്രയന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. സംസ്ഥാനങ്ങളില്‍ ഓരോരുത്തരെയായി എതിര്‍ക്കുകയും, പാര്‍ലമെന്റില്‍ പിന്തുണ തേടുകയും ചെയ്യുന്ന രീതി വിലപ്പോവില്ലെന്നും ഒബ്രയന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ആര്‍ജെഡി, എന്‍സിപി, ശിവസേന എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. അതേസമയം കോണ്‍ഗ്രസ് മറ്റൊരു രീതിയിലുള്ള പ്രതിഷേധമാണ് നടത്താന്‍ പോകുന്നത്. ചൈനീസ് വിഷയത്തില്‍ അടക്കം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒറ്റപ്പെട്ടിരുന്നു. ആരും കോണ്‍ഗ്രസിന്റെ വാദങ്ങളെ ഗൗരവമായി കണ്ടില്ല. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഫേസ്ബുക്കിനെതിരെ പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിദ്വേഷ പോസ്റ്റ് അനുവദിച്ചതിലൂടെ ഫേസ്ബുക്ക് അട്ടിമറിക്കാന്‍ നോക്കിയെന്നാണ് വേണുഗോപാല്‍ ഉന്നയിച്ചത്.

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

English summary
8 opposition parties protest against centre, but avoided congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X