എഎപി മാത്രം വിചാരിച്ചാല്‍ ദില്ലി നന്നാവില്ല
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ 28 എം എല്‍ എമാര്‍ മാത്രം വിചാരിച്ചാല്‍ ദില്ലി നന്നാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയം മാറ്റിവെച്ച് ദില്ലിയുടെ വികസനത്തിനായി ഒരുമിച്ച് നില്‍ക്കണമെന്ന് എം എല്‍ എമാരോരും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. ദില്ലിയെ നന്നാക്കാനായി 70 എം എല്‍ എമാരും ഒറ്റക്കെട്ടായി നില്‍ക്കണം.
പ്രതിപക്ഷ കക്ഷിയായ ബി ജെ പിയുടെയും പുറത്ത് നിന്നും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെയും ക്രിയാത്മക വിമര്‍ശനങ്ങളെ കെജ്രിവാള്‍ സ്വാഗതം ചെയ്തു. തങ്ങളുടെ പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടേയിരിക്കണമെന്നും ഒരു നിമിഷം പോലും അലസരായി വിടരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നേരത്തെ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയപരമായി കാഴ്ചപ്പാടുകളും പരിചയസമ്പത്തും ഇല്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ ഈ ആക്ഷേപം കെജ്രിവാള്‍ പക്ഷേ ശരിയായ സ്പിരിറ്റില്‍ ആണ് എടുത്തത്. ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ രാഷ്ട്രീയത്തില്‍ പുതിയതാണ് എന്ന് തന്റെ നാല് മിനുട്ട് മാത്രം നീണ്ട പ്രസംഗത്തില്‍ കെജ്രിവാള്‍ സമ്മതിച്ചു. നിമയസഭയിലെ ചര്‍ച്ചയില്‍ ഉപയോഗപ്രദമായ നിരവധി ആശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കാന്‍ അതെല്ലാം കുറിച്ചെടുത്തിട്ടുണ്ട് എന്നും വേണ്ട സമയത്ത് ഉപയോഗിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടി ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അട്ടിമറിച്ച് 28 സീറ്റുകള്‍ നേടിയിരുന്നു. 70 അംഗ സഭയില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ട്. അധികാരത്തിലെത്തിയ ഉടന്‍തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയതാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.












Click it and Unblock the Notifications