കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് പ്രകടനത്തിന് ബദലായി ബിജെപി പ്രകടനം

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിക്ക് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും ഏറ്റുമുട്ടുന്നു. അരുണ്‍ ജെയ്റ്റ്‌ലി എ എ പി എം എല്‍ എയ്ക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തിലിനെ തുടര്‍ന്നാണ് ആപ്പ് പ്രവര്‍ത്തകര്‍ ജെയ്റ്റ്‌ലിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ജെയ്റ്റ്‌ലിക്കെതിരെ മുദ്രാവാക്യങ്ങളുമായി ആം ആദ്മി പാര്‍ട്ടിക്കാരാണ് ആദ്യം പ്രകടനം തുടങ്ങിയത്. എന്നാല്‍ അല്‍പസമയത്തിനകം ബി ജെ പി പ്രവര്‍ത്തകരും പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രകടനമായി ജെയ്റ്റ്‌ലിയുടെ വീടിന് മുന്നിലെത്തി. കെജ്രിവാള്‍ കള്ളനാണ് എന്നും ആം ആദ്മി പാര്‍ട്ടി വോട്ട് രാഷ്ട്രീയം കളിക്കുന്നു എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളാണ് ബി ജെ പി പ്രവര്‍ത്തകര്‍ മുഴക്കിയത്.

arun-jaitley

ബി ജെ പി നേതാക്കള്‍ക്കെതിരെ ഒരു തെളിവും ആം ആദ്മി പാര്‍ട്ടിയുടെ പക്കലില്ല. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. വോട്ട് കിട്ടാന്‍ വേണ്ടിയുള്ള രാഷ്ട്രീയക്കളിയാണിത്. തെരുവില്‍ പ്രകടനം നടത്തുന്നതാണ് ആം ആദ്മി പാര്‍ട്ടിക്ക് ശീലം. ഭരിക്കാന്‍ അവസരം കിട്ടിയിട്ടും അതെങ്ങനെ ചെയ്യണമെന്ന് അവര്‍ക്കറിയില്ല. ചതിയും കള്ളത്തരവും നിറഞ്ഞതാണ് ആപ്പിന്റെ രാഷ്ട്രീയം - ബി ജെ പി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.

ഇരുപാര്‍ട്ടിക്കാരും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് ഇരുകൂട്ടരെയും വേര്‍തിരിച്ചുനിര്‍ത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കസ്തൂര്‍ബ നഗര്‍ എം എല്‍ എയായ മദന്‍ ലാലാണ് നരേന്ദ്രമോഡിയുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും ആളുകള്‍ പണവുമായി തന്നെ സമീപിച്ചുവെന്ന് ആരോപണം ഉന്നയിച്ചത്. ട്വിറ്ററില്‍ ഈ ആരോപണം അരുണ്‍ ജെയ്റ്റ്‌ലി തള്ളിക്കളഞ്ഞിരുന്നു.

English summary
AAP and BJP workers protest outside Arun Jaitley's residence in delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X