കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ഭാരതിക്ക് എഎപിയുടെ ക്ലീന്‍ചിറ്റ്

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി വിവാദനായകനും ദില്ലി നിയമന്ത്രിയുമായ സോമനാഥ് ഭാരതിക്ക് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്. തുടര്‍ച്ചയായി നിയമലംഘനം നടത്തുകയും നിയമം ലംഘിക്കാന്‍ പരസ്യമായി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്ത സോമനാഥ് ഭാരതിയുടെ നിലപാടുകളില്‍ യാതൊരു തെറ്റും പറയാനില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം.

എന്നാല്‍ സോമനാഥ് ഭാരതി സംസാരിക്കുന്ന ശൈലി ശരിയല്ല എന്ന് ആം ആദ്മി പാര്‍ട്ടിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. സീനിയര്‍ വക്കീലായ ഹരീഷ് സാല്‍വെയ്ക്കും ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കും എതിരെ സോമനാഥ് ഭാരതി നടത്തിയ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി അതൃപ്തി അറിയിച്ചു. പദപ്രയോഗങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ആപ്പ് ഭാരതിക്ക് താക്കീത് നല്‍കി.

somnath-bharti

പോലീസ് ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും തട്ടിക്കയറിയ സോമനാഥ് ഭാരതി പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. പോലീസ് നിലപാട് ശരിയല്ല എന്ന് സമ്മതിക്കുന്നവര്‍ പോലും സോമനാഥ് ഭാരതിയോടുള്ള എതിര്‍പ്പ് കാരണം ആം ആദ്മി പാര്‍ട്ടിക്ക് എതിരെ തിരിയുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത്.

അരുണ്‍ ജെയ്റ്റ്‌ലിയും ഹരീഷ് സാല്‍വെയും സംസാരിക്കുന്ന ശൈലി കണ്ടാല്‍ അവരുടെ മുഖത്ത് തുപ്പാനാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു സോമനാഥ് ഭാരതിയുടെ പരാമര്‍ശം. ഖിര്‍കി സംഭവത്തില്‍ തന്റെ ഉത്തരവ് അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥനോട് വെളളത്തില്‍ ചാടി മരിച്ചൂടെ എന്നായിരുന്നു മന്ത്രി ചോദിച്ചത്.

മയക്കുമരുന്ന്, പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ട് എന്നാരോപിച്ച് ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഭാരതി നടത്തിയ പരമാര്‍ശവും വിവാദമായിട്ടുണ്ട്. ബലാത്സംഗത്തിനിരയായ ഡാനിഷ് വനിതയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഭാരതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
AAP gives clean chit to it's Law Minister Somnath Bharti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X