Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ കാണാനില്ല!

ദില്ലി: ആം ആദ്മി പാര്‍ട്ടി എം എല്‍ എയും ദില്ലിയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയെ കാണാനില്ലെന്ന് പോസ്റ്റര്‍. സിസോദിയയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്ത വായിച്ച് ആരും സിസോദിയയെ അന്വേഷിച്ച് പോകുകയൊന്നും വേണ്ട, സിസോദിയയുടെ മണ്ഡലമായ പ്രതാപ് ഗഞ്ചില്‍ മാത്രമാണ് ആപ്പ് നേതാവിനെ കാണാന്‍ കിട്ടാത്തത്.

2013 ഡിസംബറിന് ശേഷം സിസോദിയ പ്രതാപ്ഗഞ്ചില്‍ കാല് കുത്തിയിട്ടില്ല എന്നാണ് പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്നത്. ഡിസംബറിലായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മനീഷ് സിസോദിയയെ കാണാനില്ല എന്ന് പറഞ്ഞ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളെ ഇങ്ങോട്ട് കണ്ടിട്ടില്ല എന്നാണ് മയൂര്‍ വിഹാര്‍ പ്രദേശത്ത് ഒട്ടിച്ച പോസ്റ്ററില്‍.

manishsisodia

അജയ് വാലിയ എന്ന ആളാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. മനീഷ് സിസോദിയയെ കണ്ടുപിടിക്കുന്നവര്‍ക്ക് പാരിതോഷികവും ഇയാള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിസോദിയ ഇപ്പോള്‍ പഞ്ചാബിലാണ് എന്നാണ് വിവരം, ഉടന്‍ തന്നെ ഇദ്ദേഹം ദില്ലിയിലേക്ക് തിരിക്കുന്നുണ്ടത്രെ. നേരത്തെ യോഗേന്ദ്ര യാദവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് സിസോദിയ വിവാദത്തില്‍ പെട്ടിരുന്നു.

അരവിന്ദ് കെജ്രിവാള്‍ കണ്‍വീനറായ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് മനീഷ് സിസോദിയ. 40 ദിവസം ദില്ലി ഭരിച്ച ആപ്പ് സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. പ്രതാപ്ഗഞ്ച് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ 11478 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സിസോദിയ നിയമസഭയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+