കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി എത്ര തന്നെന്ന് പത്രക്കാരോട് ആപ്പ് മന്ത്രി

Google Oneindia Malayalam News

ദില്ലി: ഒന്നിന് പുറകെ ഒന്നായി ദില്ലി നിയമ മന്ത്രി സോമനാഥ് ഭാരതി വിവാദങ്ങളിലേക്ക്. പോലീസിനും രാഷ്ട്രീയ എതിരാളികള്‍ക്കും ശേഷം ഇത്തവണ മാധ്യമപ്രവര്‍ത്തകരുടെ നേരെയായിരുന്നു ഭാരതിയുടെ കുതിരകയറ്റം. തുടര്‍ച്ചയായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ഉദ്ദേശമുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഈ ചോദ്യം ചോദിക്കാന്‍ മോഡി നിങ്ങള്‍ക്ക് എത്ര പണം തന്നു എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ബി ജെ പി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് നേരത്തെയും സോമനാഥ് ഭാരതി ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തവണ സോമനാഥ് ഭാരതിക്ക് പിഴച്ചു. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിക്ക് മാപ്പ് പറയേണ്ടിയും വന്നു. തന്റെ ചോദ്യം പത്രക്കാര്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

somnath-bharti

ദില്ലി വനിതാ കമ്മീഷനെയും മന്ത്രി സോമനാഥ് ഭാരതി വെറുതെ വിട്ടില്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ കോണ്‍ഗ്രസ് അംഗമാണ്. രാഷ്ട്രീയപരമായ അജണ്ടയാണ് അവര്‍ നടപ്പിലാക്കുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ബര്‍ഖാ സിംഗ് രാജിവെക്കേണ്ടതായിരുന്നു - സോമനാഥ് ഭാരതി പറഞ്ഞു.

എന്നാല്‍ എന്ത് കാര്യത്തിനാണ് താന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതെന്ന് ബര്‍ഖാ സിംഗ് ചോദിച്ചു. ഞാനല്ല മന്ത്രി സോമനാഥ് ഭാരതിയാണ് സ്ത്രീകളെ ആക്ഷേപിച്ചത്. മന്ത്രിയാണ് നിയമം ലംഘിച്ചത്. സോമനാഥ് ഭാരതിയാണ് രാജിവെക്കേണ്ടത്, ഞാനല്ല. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സോമനാഥ് ഭാരതിയെ പുറത്താക്കണം.

English summary
After accusing reporters of taking money from Narendra Modi, Somnath Bharti apologises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X