കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സ്പീക്കര്‍ അടക്കം 2 ആപ്പ് എംഎല്‍എമാര്‍ ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയില്‍ ഭരണകക്ഷിയായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. മുന്‍ ദില്ലി സ്പീക്കര്‍ അടക്കം രണ്ട് എം എല്‍ എമാരാണ് ആം ആദ്മി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ കൂടി ദില്ലി മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയിലേക്ക് ചേക്കേറിയത്.

ദില്ലി സ്പീക്കറായിരുന്ന മനീന്ദര്‍ സിംഗ് ധിര്‍, ഹരീഷ് ഖന്ന എന്നിവരാണ് ബി ജെ പിയിലെത്തിയ ആപ്പ് നേതാക്കള്‍. മനീന്ദര്‍ സിംഗ് നേരത്തെ ബി ജെ പിയില്‍ നിന്നും ആപ്പിലേക്ക് പോയതായിരുന്നു. നരേന്ദ്ര മോദിയുടെ കീഴില്‍ ബി ജെ പി മികച്ച ഭരണം കാഴ്ച വെക്കുന്നു എന്ന് പറഞ്ഞാണ് ധിര്‍ ബി ജെ പിയില്‍ തിരിച്ചെത്തുന്നത്. സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത് പോലെയാണ് ബി ജെ പിയിലേക്കുള്ള പോക്കെന്ന് ധിര്‍ പറഞ്ഞു.

ms-dhir

ദില്ലി തിരഞ്ഞെടുപ്പിന് മുമ്പായി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ മനീന്ദര്‍ സിംഗ് ധിര്‍ ഉണ്ടായിരുന്നില്ല. പ്രകടനം മോശമായതിനാലാണ് ടിക്കറ്റ് നിഷേധിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതിയത് തന്നെ വേദനിപ്പിച്ചു എന്ന് ധിര്‍ പറഞ്ഞു. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതില്‍ തനിക്ക് വിഷമമില്ല. തന്റെ ഇമേജ് തകര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രകടനം മോശമായത് കൊണ്ടാണ് ധിറിന് ടിക്കറ്റ് കൊടുക്കാതിരുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചു. പ്രകടനം പോര എന്നും ഇത്തവണ ടിക്കറ്റ് കിട്ടാന്‍ ഇടയില്ല എന്നും ധിറിനെ വിളിച്ച് തങ്ങള്‍ അറിയിച്ചതായി എ എ പി നേതാവ് അശുതോഷ് പറഞ്ഞു. ദില്ലിയിലെ എം എല്‍ എയാണ് ധിര്‍. തിമര്‍പൂരില്‍ നിന്നാണ് ഹരീഷ് ഖന്ന മത്സരിച്ച് ജയിച്ചത്. നേരത്തെയും ആപ്പ് നേതാക്കള്‍ ബി ജെ പിയിലേക്ക് കൂടുമാറിയിരുന്നു.

English summary
The Aam Aadmi Party (AAP) on Friday received a jolt when former Speaker and AAP MLA MS Dhir and MLA Harish Khanna joined the BJP ahead of the Delhi Assembly elections. Dhir had said that he was hurt as in the media it appeared that he was denied a party ticket on his performance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X