കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭാവനയുടെ കണക്ക് ആപ്പ് മുക്കുന്നതെന്തിന്?

Google Oneindia Malayalam News

ദില്ലി: നൂറ് ശതമാനം സുതാര്യത എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി വിദേശ ഫണ്ടിന്റെ കണക്ക് മുക്കുന്നതായി പരാതി. പാര്‍ട്ടിക്ക് വിദേശത്ത് നിന്നും കിട്ടുന്ന ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ആം ആദ്മി പാര്‍ട്ടി കണക്ക് നല്‍കിയില്ല എന്നാണ് പരാതി. കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് തവണയാണ് വിദേശഫണ്ടിന്റെ ഉറവിടം അറിയിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസ് അയച്ചത്. എന്നാല്‍ രണ്ട് തവണയും പാര്‍ട്ടി ഇതിനോട് പ്രതികരിച്ചില്ല. അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചു എന്ന പരാതിയിലാണ് ആം ആദ്മി പാര്‍ട്ടിക്കെതിരെ അന്വേഷണം നടക്കുന്നത്.

kejriwal

എ എ പി ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ചു എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ എ എ പി സഹകരിക്കുന്നില്ല എന്ന കാര്യം അറിയിച്ചത്. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.

2013 നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രം ആം ആദ്മി പാര്‍ട്ടിക്ക് ആദ്യത്തെ കത്തയച്ചത്. വീണ്ടും ഒരിക്കല്‍ കൂടി ഇതേ കാര്യത്തിന് കത്തയച്ചെങ്കിലും ആം ആദ്മി പാര്‍ട്ടി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ശാന്തിഭൂഷണ്‍, മനീഷ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍ എന്നിവരെയും പൊതു താല്‍പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

English summary
The Centre told the Delhi high court that AAP is not providing info on party funding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X