കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: പുതുമുഖങ്ങളും കെജ്രിവാളും ഇല്ലാതെ ആപ്പ് സ്ഥാനാര്‍ഥി പട്ടിക!

Google Oneindia Malayalam News

ദില്ലി: മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളില്ലാതെ ദില്ലിയില്‍ ആപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക. തലസ്ഥാന നഗരമായ ദില്ലിയില്‍ ഭരണം പിടിക്കാന്‍ ഒരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 22 പേരാണ് പട്ടികയില്‍ ഉള്ളത്. ഒരൊറ്റ പുതുമുഖം പോലും ആപ്പിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

<strong>Read Also: ദില്ലിയില്‍ കെജ്രിവാളിനെതിരെ മുന്‍ ആപ്പ് എംഎല്‍എ മത്സരിക്കും!</strong>Read Also: ദില്ലിയില്‍ കെജ്രിവാളിനെതിരെ മുന്‍ ആപ്പ് എംഎല്‍എ മത്സരിക്കും!

ആപ്പിന്റെ 49 ദിവസത്തെ ഭരണത്തിനിടെ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച നിയമമന്ത്രി സോമനാഥ് ഭാരതി പട്ടികയിലുണ്ട്. തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറില്‍ തന്നെയാണ് സോമനാഥ് ഭാരതി ഇത്തവണയും മത്സരിക്കുന്നത്. ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിന്‍, ഗതാഗത മന്ത്രിയായിരുന്ന സൗഭ് ഭരദ്വാജ്, തൊഴില്‍ മന്ത്രിയായിരുന്ന ഗിരീഷ് സോനി എന്നിവരും മത്സരരംഗത്തുണ്ട്.

kejriwal

പാര്‍ട്ടി കണ്‍വീനര്‍ കെജ്രിവാളിന് പുറമേ ആപ്പിന്റെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, രാഖി ബിര്‍ള എന്നിവരും പട്ടികയില്‍ ഇല്ല. ഒരൊറ്റ പുതുമുഖം പോലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സിറ്റിംഗ് എം എല്‍ എമാരും മത്സരിച്ച് തോറ്റവരും മാത്രമാണ് പട്ടികയില്‍ ഉള്ളത്.

<strong>Read Also: ദില്ലിയില്‍ ആപ്പിന് 10 സീറ്റുകള്‍ നഷ്ടമാകും: സര്‍വ്വേ</strong>Read Also: ദില്ലിയില്‍ ആപ്പിന് 10 സീറ്റുകള്‍ നഷ്ടമാകും: സര്‍വ്വേ

28 അംഗങ്ങളുണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ 49 ദിവസമാണ് ദില്ലി ഭരിച്ചത്. കെജ്രിവാള്‍ മന്ത്രിസഭ രാജിവെച്ചതിന് ശേഷം ദില്ലി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ്. 70 അംഗ ദില്ലി അസംബ്ലിയില്‍ 32 സീറ്റുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത്തവണയും ബി ജെ പി തന്നെയാകും കൂടുതല്‍ സീറ്റുകള്‍ നേടുക എന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.

<strong>Read Also: മോദിയുടെ പടം വെച്ച് കെജ്രിവാള്‍ വോട്ട് പിടിക്കുന്നു!</strong>Read Also: മോദിയുടെ പടം വെച്ച് കെജ്രിവാള്‍ വോട്ട് പിടിക്കുന്നു!

English summary
AAP’s first list for Delhi polls released. Kejriwal and Sisodia not in list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X