Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകന്റെ ആത്മഹത്യ; ആംആദ്മിക്ക് പങ്കില്ല

delhi
ദില്ലി: തലയില്‍ നിറയൊഴിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ എ പിക്ക് പങ്കില്ലെന്ന് പോലീസ്. വടക്കുകിഴക്കന്‍ ദില്ലിയിലെ ജഫ്രാബാദിലാണ് 37 കാരനായ പാര്‍ട്ടി വോളന്റിയര്‍ സ്വയം വെടിവെച്ച് മരിച്ചത്. കുടുംബപരമായ പ്രശനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം. ആം ആദ്മി പാര്‍ട്ടിക്കോ പാര്‍ട്ടിയിലെ കാര്യങ്ങങ്ങള്‍ക്കോ ഇതുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായും പോലീസ് പറയുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ അരവിന്ദ് മാലിക് എന്ന 37 കാരനാണ് സ്വന്തം വീട്ടില്‍ വെച്ച് തലയില്‍ നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. സഹോദരീ ഭര്‍ത്താവിന്റെ തോക്ക് ഉപയോഗിച്ചായിരുന്നു ആത്മഹത്യ. ലൈസന്‍സുള്ള തോക്കാണ് ഇത്. തോക്ക് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

മുറി അകത്തുനിന്നും പൂട്ടിയ ശേഷമായിരുന്നു അരവിന്ദ് വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ മുറി തുറന്നുനോക്കിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന അരവിന്ദിനെയാണ്. ഉടന്‍ തന്നെ ഇയാളെ ഗുരു ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാര്‍ട്ടിയിലെ തര്‍ക്കങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ആണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പറയാനാകില്ല. ഏറെ നാളായി വിഷാദരോഗത്തിന് അടിമയായിരുന്നു അരവിന്ദ് എന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതാവാം അരവിന്ദിനെ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് പോലീസ് കരുതുന്നത്. അരവിന്ദിന്റെ നിര്യാണത്തില്‍ ആം ആദ്മി പാര്‍ട്ടി ദില്ലി ഘടകം അനുശോചനം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+