കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിടുന്നു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ നില ഗുരുതര പ്രതിസന്ധിയിലേക്ക്. പാര്‍ട്ടിയുടെ തീപ്പൊരി നേതാവും സ്ഥാപകാംഗവുമായ ഷാസിയ ഇല്‍മി ആപ്പ് വിടാന്‍ ഒരുങ്ങുന്നതായാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഷാസിയ ഇല്‍മിയുടെ രാജി മാത്രമല്ല, നേതാക്കളെ മാറ്റണമെന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ആപ്പില്‍ പട തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായാണ് പ്രവര്‍ത്തകരുടെ വികാരം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് ആരാണ് കാരണമെന്ന് പാര്‍ട്ടി യോഗത്തില്‍ ചോദ്യമുയര്‍ന്നു. അരവിന്ദ് കെജ്രിവാളിന്റെ ജൂഡിഷ്യല്‍ കസ്റ്റഡിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

aap

ആം ആദ്മി പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകരില്‍ ആവശ്യമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. പരിമിതമായ വിഭവങ്ങള്‍ മാത്രമേ നമുക്കുള്ളൂ. ഇതാണ് കമ്യൂണിക്കേഷന്റെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടി ദില്ലി വക്താവ് ദിലീപ് പാണ്ഡെ പറഞ്ഞു.

ദില്ലിയിലെ ഭരണം ഇട്ടെറിഞ്ഞ് പോയതടക്കമുള്ള നേതാക്കളുടെ തീരുമാനത്തിലും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. ഈ അമര്‍ഷത്തിന്റെ പ്രതിഫലനമാണ് ഷാസിയ ഇല്‍മിയുടെ രാജി. നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇല്‍മി രാജിക്ക് ഒരുങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ നിന്നും മത്സരിച്ച ഷാസിയ ഇല്‍മി അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

English summary
AAP volunteers question leadership over Lok Sabha poll debacle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X