കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: ആപ്പിന്റെ വാഗ്ദാനം 'നിബന്ധനകള്‍ക്ക് വിധേയം'?

Google Oneindia Malayalam News

ദില്ലി: മാറ്റത്തിന്റെ കൊടുങ്കാറ്റുമായി തലസ്ഥാന നഗരിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ. പാലിക്കും എന്ന് അവര്‍ പറയുന്നു. കാത്തിരുന്നു കാണാം എന്ന് മറുപപക്ഷം പറയുന്നു. അതെന്തായാലും ദില്ലിയില്‍ സൗജന്യ വൈഫൈ എന്ന തങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിങ്ങനെയാണ്.

നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വൈഫൈ സൗജന്യമാക്കുക. ഇന്റര്‍നെറ്റ് കിട്ടുമെങ്കിലും തോന്നുന്ന സൈറ്റുകളെല്ലാം നോക്കാന്‍ പറ്റില്ല. വെറും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ മാത്രമാണ് സൗജന്യമായി ബ്രൗസ് ചെയ്യാന്‍ സാധിക്കുക. യൂട്യൂബ് നോക്കണമെങ്കിലോ സിനിമ ഡൗണ്‍ലോഡ് ചെയ്യണമെങ്കിലോ പാട്ട് കേള്‍ക്കണമെങ്കിലോ ചാര്‍ജ്ജ് ചെയ്യപ്പെടും.

aap-logo

പരിമിതമായ സമയത്തേക്ക് മാത്രമായിരിക്കും സൗജന്യ വൈഫൈ ഉപയോഗിക്കാന്‍ പറ്റുക. ദില്ലി മുഴുവന്‍ വൈഫൈ സൗജന്യമാക്കുന്നതോടെ തലസ്ഥാന നഗരത്തെ ലോകനിലവാരത്തിലെത്തിക്കാം എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പക്ഷേ വൈഫൈയുടെ സ്പീഡ് ഒരു വലിയ പ്രശ്‌നമാണ്. കൊണാട്ട് പ്ലേസിലും മറ്റും ഇപ്പോഴേ സൗജന്യ വൈഫൈ ഉണ്ടെങ്കിലും വളരെ വളരെ സ്ലോ ആണ് സ്പീഡ്.

250 കോടിയാണ് സൗജന്യ വൈഫൈ പരിപാടിക്ക് ആപ്പ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ഐ ടി കമ്പനികളോടും ഫേസ്ബുക്ക് മുതലായ സൈറ്റുകളോടും പാര്‍ട്ടി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ബിഹാറിലെ പട്‌നയില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 18 കിലോമീറ്റര്‍ സൗജന്യ വൈഫൈ മാതൃകയാകും ആപ്പ് സര്‍ക്കാര്‍ പിന്തുടരുക. 512 കെബിപിഎസ് ആണ് ഇവിടത്തെ സ്പീഡ്.

English summary
AAP's poll promise of free WiFi in Delhi with terms and conditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X