കൊളെജിലെ എസി പൊട്ടിത്തെറിച്ച് മരണം

എസി കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. വെള്ളിയാഴ്ച (മെയ് 23) ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. കംപ്രസറിനുള്ളിലേയ്ക്ക് ഗ്യാസ് അധികം കടന്നതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലാബില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടാണ് ജീവനക്കാര്‍ ഉള്‍പ്പടെ എത്തുന്നത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വിവരമറിയിച്ചു.
അവര്‍ എത്തുന്പോഴേയ്ക്കും ലാബ് ജീവനക്കാര്‍ ബോധരഹിതരായി നിലത്ത് കിടക്കുന്നുണ്ടായിരുന്നു. ഷക്കീല്‍, ഷിക്കന്ദര്‍ എന്നിങ്ങനെ രണ്ട് എസി ടെക്‌നീഷ്യന്‍മാരാണ് എത്തിയത്. ഇവരില്‍ ഷക്കീല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സിക്കന്ദര്‍ ഗുരുതരാവസ്ഥയിലാണ്. എസി പൊട്ടിത്തെറിച്ചത് ക്യാമ്പസില്‍ ഭീതി പടര്‍ത്തി. ഇത്തരമൊരു പൊട്ടിത്തെറിയും അപകടസാധ്യതയും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.












Click it and Unblock the Notifications