കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗിക ജോലിക്ക് നിര്‍ബന്ധിച്ച യുവതിക്ക് മര്‍ദ്ദനം

  • By Gokul
Google Oneindia Malayalam News

ദില്ലി: ജോലിക്കുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയെ ലൈംഗികവൃത്തിയിലേക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. വെസ്റ്റ് ദില്ലിയിലെ ഉത്തം നഗറിലായിരുന്നു സംഭവം. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ലൈംഗിക ജോലിക്ക് നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവതിയെ മര്‍ദ്ദിച്ചത്.

ആരോപണ വിധേയയായ യുവതിയും പെണ്‍കുട്ടിയും നേരത്തെ അല്‍ക്കാര്‍ ആയിരുന്നു. അടുത്തിടെ വെസ്റ്റ് ദില്ലിയിലെ ഉത്തം നഗറിലേക്ക് യുവതി താമസം മാറ്റി. ജോലി അന്വേഷിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയ യുവതി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടുതല്‍ അടുത്തതോടെ പെണ്‍കുട്ടി രണ്ടുദിവസം യുവതിക്കൊപ്പം താമസിക്കുകയും ചെയ്തു.

sex-racket

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും പണമുണ്ടാക്കുന്നതിനെക്കുറിച്ചും യുവതി പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ഇക്കാര്യത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ലൈംഗിക ജോലിക്കായി ഒരു പെണ്‍കുട്ടിയെ കിട്ടിയിട്ടുണ്ടെന്ന യുവതിയുടെ ഫോണ്‍ സംഭാഷണം കേട്ടതോടെ ഭയന്നുപോയ വിദ്യാര്‍ത്ഥിനി സംഭവം വീട്ടില്‍ അറിയിക്കുകയായിരുന്നു.

ഉടന്‍ ബന്ധുക്കള്‍ അയല്‍ക്കാര്‍ക്കൊപ്പം സ്ഥലത്തെത്തി യുവതിയെ മര്‍ദ്ദിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെ മര്‍ദ്ദിച്ചതായി കാട്ടി സ്ത്രീയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു

English summary
Accused of selling girl, woman's face blackened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X