കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദ് ശര്‍മയും ഭൂപീന്ദര്‍ ഹൂഡയും കത്തയക്കാന്‍ ശ്രമിച്ചു, രണ്ട് മാസം മുമ്പ്, വെളിപ്പെടുത്തി പട്ടേല്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് അഹമ്മദ് പട്ടേല്‍ വെളിപ്പെടുത്തി. അതേസമയം രാജസ്ഥാനില്‍ അജയ് മാക്കന്‍ പ്രശ്‌നങ്ങള്‍ പഠിക്കാനെത്തും. സുപ്രധാനമായ രണ്ട് നീക്കങ്ങളാണിത്. രണ്ട് മാസമായി 23 കോണ്‍ഗ്രസ് നേതാക്കള്‍ കത്തയക്കാന്‍ ശ്രമിക്കുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നു. ആ രണ്ട് പേരുമായും സംസാരിച്ചു. സോണിയാ ഗാന്ധിയുമായി വ്യക്തിപരമായി ഇക്കാര്യം സംസാരിക്കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടതെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. കത്തയക്കരുതെന്നും പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1

ആ രണ്ട് നേതാക്കള്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയും ആനന്ദ് ശര്‍മയുമായിരുന്നു. തന്നോട് ഈ കത്തുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ എല്ലാം പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ സോണിയക്ക് കത്തയച്ചു. ഇത് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മിലുള്ള കാര്യമാണ്. ഞങ്ങളുടേത് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണം. മറ്റെവിടെയെങ്കിലും പരസ്യമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിനാണ് വഴിയൊരുക്കിയിരിക്കുന്നത്. കോവിഡില്ലായിരുന്നെങ്കില്‍ അത് നേരത്തെ നടക്കുമായിരുന്നു. 2019ല്‍ സോണിയാ ഗാന്ധി തന്നെയാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ അധ്യക്ഷനാവണമെന്ന് പറഞ്ഞത്. രാഹുലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇടക്കാല അധ്യക്ഷയാവാന്‍ സോണിയ നിര്‍ബന്ധിതയാവുകയായിരുന്നു. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആനന്ദ് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു അഹമ്മദ് പട്ടേല്‍.

നിങ്ങള്‍ ബില്‍ തയ്യാറാക്കുന്നതില്‍ മിടുക്കനാണ്. എന്നാല്‍ വൈരുദ്ധ്യം നിറഞ്ഞ ഈ കത്ത് നിങ്ങള്‍ എങ്ങനെയാണ് തയ്യാറാക്കുക. ഗാന്ധി കുടുംബം അനിവാര്യമാണെന്ന് ഒരുവശത്ത് പറയുന്നു. മറ്റൊരിടത്ത് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്ന് പറയുന്നു. അതെങ്ങനെ സാധ്യമാവും. ഇതില്‍ ആത്മവിശ്വാസമില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതേസമയം അജയ് മാക്കന്‍ രാജസ്ഥാനിലെത്തി സച്ചിന്‍ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും കാണുന്നുണ്ട്. ഈ ആഴ്ച്ച തന്നെ അദ്ദേഹമെത്തും. വര്‍ക്കിംഗ് കമ്മിറ്റിക്ക് പിന്നാലെയാണ് അദ്ദേഹമെത്തുന്നത്. ജില്ലാ തലത്തിലുള്ള പ്രവര്‍ത്തകരുടെ വരെ പ്രതികരണം അദ്ദേഹം അന്വേഷിക്കും.

English summary
ahmed patel says 2 leaders planned 2 months for senting letter to sonia gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X