ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി; എയിംസ് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എയിംസിലെ സീനിയര്‍ ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ജെയ്പൂര്‍ സ്വദേശിനി പ്രിയ വേദി(31) മരിച്ച സംഭവത്തില്‍ ഡോക്ടര്‍ കമല്‍ വേദിയാണ് അറസ്റ്റിലായത്.
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നും ശാരീരികമായും മാനസികമായും നേരിടുന്ന പീഡനം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മരിക്കുന്നതെന്നും പ്രിയ തന്റെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഡോക്ടര്‍ മറ്റൊരു ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച രാവിലെയാണ് പഹര്‍ഗന്‍ജിലെ ഒരു ഹോട്ടലില്‍ ഡോക്ടറെ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഡോക്ടര്‍ ഇവിടെ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ മുറി തുറക്കാന്‍ വൈകിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഞ്ചുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ആറുമാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്ന് പ്രിയ കണ്ടെത്തിയിരുന്നു. എന്നാല്‍, അടുത്തിടെയായി ഉണ്ടായ പീഡിനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് അവരുടെ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications