Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി വിമാന വിലക്ക്; വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളെ ഒഴിവാക്കിയതായി എയര്‍ ഇന്ത്യ

റിയാദ്: സൗദി അറേബ്യയുടെ വ്യോമായന വിലക്കില്‍ നിന്നും വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്ന സര്‍വീസുകള്‍ പഴയ നിലയില്‍ എത്തിക്കും. എന്നാല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല, സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുകയെന്നും എയര്‍ ഇന്ത്യ എക്സപ്രസ് അറിയിച്ചു.

എന്നാല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചാര്‍ട്ടേഡ് ഉള്‍പ്പടേയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്കും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ബാധകമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ ഉള്‍പ്പടേയുള്ള മൂന്ന് രാജ്യങ്ങളുമായുള്ള വ്യോമയാന ബന്ധം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു നടപടി. ഇന്ത്യയ്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 air-india-

Recommended Video

cmsvideo
    Expats against Indian Embassy and Air India over issuing flight tickets | Oneindia Malayalam

    മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. വിസ കാലാവാധി കഴിയുന്നതിന് മുമ്പ് മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ സൗദിയിലേക്ക് മടങ്ങാനിരിക്കവേയായിരുന്നു പുതിയ തീരുമാനം വരുന്നത്. ഇതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ സാധിക്കില്ല. അതേസമയം, സര്‍ക്കാറിന്‍റെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് യാത്രാ വിലക്കില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+