കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിന് പിന്നില്‍ ആനന്ദ് ശര്‍മ, പുറത്താക്കണമെന്ന് നേതാക്കള്‍, സോണിയ പറഞ്ഞത്... അണിയറയില്‍ നടന്നത്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വ മാറ്റം ആവശ്യപ്പെട്ട കൊണ്ട അയച്ച കത്തില്‍ ഒരുപാട് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് നേതാക്കള്‍. സീനിയര്‍ നേതാക്കളുടെ അട്ടിമറിക്കുള്ള പ്ലോട്ടായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അറിയാത്ത ചില കാര്യങ്ങള്‍ കൂടി നടന്നിട്ടുണ്ട്. പരസ്പരം സീനിയര്‍ നേതാക്കള്‍ വെട്ടിത്തുറന്ന് ചില കാര്യങ്ങള്‍ പറഞ്ഞത് സോണിയയെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു. പുറത്താക്കാനുള്ള ആവശ്യങ്ങളും ശക്തമായിരുന്നു.

പിന്നില്‍ ആനന്ദ് ശര്‍മ

പിന്നില്‍ ആനന്ദ് ശര്‍മ

സോണിയക്ക് കത്തയച്ചതിന് പിന്നില്‍ ആനന്ദ് ശര്‍മയാണ്. ഗാന്ധി കുടുംബത്തിന് നടുവില്‍ നിന്ന് അദ്ദേഹം ബാലന്‍സിംഗ് തന്ത്രം നേരത്തെ തന്നെ പയറ്റുന്നുണ്ട്. അഹമ്മദ് പട്ടേല്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. സോണിയക്കുള്ള കത്ത് തയ്യാറാക്കിയത് ആനന്ദ് ശര്‍മയാണ്. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും മുകുള്‍ വാസ്‌നിക്കും പോലുള്ള സീനിയര്‍ നേതാക്കള്‍ അതില്‍ ഒപ്പിട്ടതില്‍ സങ്കടമുണ്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ഭൂപീന്ദര്‍ ഹൂഡയും....

ഭൂപീന്ദര്‍ ഹൂഡയും....

കത്തയച്ച പ്രമുഖരില്‍ ഭൂപീന്ദര്‍ ഹൂഡയുമുണ്ട്. അദ്ദേഹത്തിനെതിരെ ഒളിയമ്പ് എയ്തത് കുമാരി സെല്‍ജയാണ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നവര്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് സെല്‍ജ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് രാഹുല്‍ ഗാന്ധി പറഞ്ഞെന്ന തരത്തിലാണ് പ്രചരിച്ചത്. ഗുലാം നബി ആസാദ് രാജിവെക്കാന്‍ തീരുമാനിച്ചത് ഈ പ്രസ്താവനയുടെ പേരിലാണ്.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

എല്ലാവരെയും ഞെട്ടിച്ചത് അംബികാ സോണിയാണ്. കത്തെഴുതിയവര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കണമെന്ന നിര്‍ദേശം വരെ അവര്‍ മുന്നോട്ട് വെച്ചിരുന്നു. ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ എന്നിവരെ സോണി ശരിക്കും കടന്നാക്രമിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് അവര്‍ നിര്‍ബന്ധമായി പറയുകയും ചെയ്തു.

എന്ത് നടപടിയും സ്വീകരിക്കാം

എന്ത് നടപടിയും സ്വീകരിക്കാം

അംബികാ സോണിക്ക് ഇതിന് മറുപടിയും ഇവര്‍ നല്‍കി. ഇവര്‍ അച്ചടക്ക നടപടി സ്വീകരിക്കാനായി മുന്നോട്ട് വന്നു. എന്നാല്‍ നടപടിയുണ്ടായാലും പാര്‍ട്ടിയോട് കൂറുള്ളവരായി തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. ഗുലാം നബി ആസാദ് വളരെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. താന്‍ ഇന്ദിരാ ഗാന്ധിക്കൊപ്പവും സഞ്ജയ് ഗാന്ധിക്കൊപ്പവും പ്രവര്‍ത്തിച്ച കാര്യങ്ങളാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. നേരത്തെ കത്തെഴുതിയവര്‍ പ്രശ്‌നം പരിഹരിക്കാന്‍ സോണിയയെ കാണാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ സോണിയ കാണാന്‍ കൂട്ടാക്കിയില്ല.

സോണിയക്ക് കൊണ്ടു

സോണിയക്ക് കൊണ്ടു

നേതാക്കളുടെ കത്ത് സോണിയാ ഗാന്ധിയെ ശരിക്കും കുരുക്കിലാക്കിയിരുന്നു. താന്‍ വിശ്വസിച്ചവരാണ് ഇത് ചെയ്തതെന്ന് സോണിയ സൂചിപ്പിക്കുകയും ചെയ്തു. സോണിയയുടെ രോഷം മനസ്സിലാക്കിയാണ് അംബികാ സോണി കത്ത് ചോര്‍ന്ന കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടത്. കത്തയച്ചത് തന്നെ വേദനിപ്പിച്ചെന്ന് സോണിയ തുറന്ന് പറഞ്ഞു. പക്ഷേ അവരെന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതെല്ലാം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാം. അടുത്ത ആറുമാസത്തിനുള്ളില്‍ എഐസിസി ചേര്‍ന്ന് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും സോണിയ പറഞ്ഞു.

നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്

നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്

ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുമെന്ന സൂചന കൂടിയാണ് ഇന്നത്തെ യോഗം നല്‍കിയത്. പാര്‍ട്ടിയെ ദുര്‍ബലമാക്കാനാണ് ആരെയും അനുവദിക്കില്ലെന്ന് പ്രത്യേകം പറയുകയും ചെയ്തു. പാര്‍ട്ടിക്കുള്ളിലാണ് എന്ത് കാര്യവും ചര്‍ച്ച ചെയ്യേണ്ടത്. പുറത്തേക്ക് വിവരങ്ങള്‍ ചോരുന്നതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. അച്ചടക്കം നിര്‍ബന്ധമാണ്. എല്ലാവര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

പ്രിയങ്ക പറയുന്നത്

പ്രിയങ്ക പറയുന്നത്

സോണിയാ ഗാന്ധി അധിക കാലം തുടരില്ലെന്നാണ് പ്രിയങ്ക ഗാന്ധി യോഗത്തിന് ശേഷം വ്യക്തമാക്കിയത്. ഇപ്പോഴത്തെ നേതൃത്വ പ്രശ്‌നങ്ങള്‍ കാരണം സോണിയക്ക് അധിക കാലം ആ പദവിയില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം കത്തയച്ച നേതാക്കളെല്ലാം ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയില്‍ ചേരുന്നുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അടുത്ത ദിവസങ്ങളിലായി പരിഹരിച്ചേക്കും. രാഹുലിനെയും സോണിയയെയും നേരിട്ട് കാണാനാണ് ശ്രമം.

English summary
anand sharma drafted the letter to sonia gandhi, faces criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X