വിദേശ വനിതയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഇന്ത്യ സന്ദര്‍ശിയ്ക്കുന്നതിനായി എത്തിയതായിരുന്നു യുവതി. ദില്ലിയില്‍ തന്നെ ഒരു ഹോട്ടലിലായിരുന്നു ഇവരുടെ താമസസം. അസുഖം പിടിപെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. ജനറല്‍ ഫിസിഷ്യനെയാണ് യുവതി കണ്ടത്.
തന്റെ രോഗ വിവരം പറഞ്ഞപ്പോള്‍ സെട്രച്ചറില്‍ കിടക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ പലയിടത്തും ഡോക്ടര്‍ സ്പര്‍ശിയ്ക്കുകയായിരുന്നു. ചികിത്സയുടെ ഭഗാമായിട്ടാകുമെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടര്‍ തന്നെ അപമാനിയ്ക്കുകയാണെന്ന് മനസിലായതോടെ യുവതി ബഹളം വച്ചു.
യുവതി ഡോക്ടര്‍ക്കെതിരെ പീഡനത്തിന് കേസ് കൊടുത്തു. പൊലീസ് അമേരിയ്ക്കന്‍ എംബസിയേയും വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications