Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളും പറയുന്നു, മോദി തന്നെ മുന്നില്‍!

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്രിവാളും കുമാര്‍ വിശ്വാസും മോദി പ്രശംസയുമായി രംഗത്തെത്തിയതോടെ ആളുകള്‍ ആകെ അങ്കലാപ്പിലാണ്. ഇതെന്താണിത് കഥ. ദില്ലിയില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബി ജെ പിയോടുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്വരം മയപ്പെടുത്തലിന് പിന്നിലെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയാണ് എന്നാണ് ദില്ലി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ അദ്ദേഹത്തിലാണ്. ബി ജെ പിയില്‍ ജനങ്ങള്‍ക്ക് അതിയായ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ മോദിക്ക് വീണ്ടും സമയം കൊടുക്കുകയാണ്. കാരണം അവരുടെ പ്രതീക്ഷകള്‍ മോദിയിലാണ്.

kejriwal-modi

മോദിയുടെ നൂറ് ദിവസത്തെ ഭരണത്തെക്കുറിച്ച് ഹെഡ്‌ലൈന്‍ ടുഡേയോട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. മോദി സര്‍ക്കാരിന്റെ വിദേശകാര്യ നയത്തെ കെജ്രിവാള്‍ പ്രശംസിച്ചു. സാര്‍ക്ക് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദിയുടെ നടപടിയെയും കെജ്രിവാള്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍ നൂറ് ദിവസം പിന്നിട്ട സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയിട്ടില്ല - കെജ്രിവാള്‍ കുറ്റപ്പെടുത്തി.

മോദിയെ പ്രശംസിക്കുന്നതോടൊപ്പം തന്നെ കെജ്രിവാള്‍ ബി ജെ പിക്ക് നേരെ വിമര്‍ശനം ഉയര്‍ത്താനും ശ്രദ്ധിക്കുന്നുണ്ട്. പിന്‍വാതിലിലൂടെ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമം. പണവും സ്ഥാനമാനങ്ങളും കൊടുത്ത് എം എല്‍ എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണ് ബി ജെ പി. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. രാജ്യത്തെങ്ങും ബി ജെ പി തരംഗമാണ് എന്ന് അവര്‍ പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദില്ലിയില്‍ ബി ജെ പി തിരഞ്ഞെടുപ്പിന് തയ്യാറല്ലാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+