• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെലോട്ട് പൂട്ടിയത് അമിത് ഷായുടെ വിശ്വസ്തനെ, സൂചന നല്‍കിയത് വസുന്ധര, സച്ചിന്റെ വഴിയടച്ചു!!

ദില്ലി: അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താന്‍ ഏറ്റവും മികച്ച ശ്രമമാണ് നടത്തിയത്. എന്നാല്‍ ഇത് നേരത്തെ ഗെലോട്ട് അറിഞ്ഞിരുന്നുവെന്നാണ് സൂചന. ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ ഇക്കാര്യത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ദേശീയ നേതൃത്വത്തിന് വലിയ സ്വാധീനമില്ലാത്തതാണ് ഇവിടെ ഗെലോട്ടിന് രക്ഷയായത്. മധ്യപ്രദേശ് സര്‍ക്കാര്‍ വീണപ്പോള്‍ തന്നെ ഗെലോട്ടിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് സൂചനകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപി വളരെ പ്രിയപ്പെട്ടതായിട്ടാണ് കാണുന്നത്. എന്നാല്‍ കേന്ദ്രം ഏല്‍പ്പിച്ചയാളെ അടക്കം പൂട്ടി ഗെലോട്ട് ഇത് പൊളിച്ച് കളഞ്ഞു

അമിത് ഷായുടെ വിശ്വസ്തന്‍

അമിത് ഷായുടെ വിശ്വസ്തന്‍

അമിത് ഷായുടെ വിശ്വസ്തന്‍ ഗജേന്ദ്ര ഷെഖാവത്തിനായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വീഴ്ത്താനുള്ള ചുമതല. മധ്യപ്രദേശില്‍ നരോത്തം മിശ്രയ്ക്ക് ചുമതല നല്‍കിയത് പോലെയായിരുന്നു ഇത്. അമിത് ഷായേക്കാള്‍ ഏറെ നരേന്ദ്ര മോദിയുടെ വിശ്വസ്ത പോരാളിയാണ് ഷെഖാവത്ത്. എന്നാല്‍ മധ്യപ്രദേശിനേക്കാള്‍ കൂടുതല്‍ ബിജെപി കേന്ദ്ര നേതൃത്വം ഫോക്കസ് കൊടുത്ത സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. പക്ഷേ ഷെഖാവത്ത് ഭന്‍വാരി ലാലിനെ കൂട്ടുപിടിച്ചതോടെ എല്ലാ പ്ലാനും പൊളിഞ്ഞു.

ആറ് മാസം മുമ്പ് അറിഞ്ഞു

ആറ് മാസം മുമ്പ് അറിഞ്ഞു

സര്‍ക്കാര്‍ ഏത് നിമിഷവും പ്രതിസന്ധിയിലാവുമെന്ന് ഗെലോട്ട് ആറ് മാസം മുമ്പേ അറിഞ്ഞിരുന്നു. സച്ചിന്‍, ഗെലോട്ടിന് മുന്നിലൂടെ ഒഴിഞ്ഞുമാറി പോയത് സംശയം വര്‍ധിപ്പിച്ചു. രാഹുലിനെ ഇക്കാര്യം ഗെലോട്ട് അറിയിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണിരിക്കുന്ന സമയമായിരുന്നു ഇത്. അതുകൊണ്ട് പ്ലാന്‍ ചെയ്ത് എല്ലാ കാര്യവും നടപ്പാക്കാന്‍ ഗെലോട്ടിന് സാധിച്ചു. സച്ചിന്‍ പാര്‍ട്ടി വിടില്ലെന്ന ഉറപ്പ് ഗെലോട്ടിനുണ്ടായിരുന്നു. അതാണ് ഷെഖാവത്തിനെ മാത്രം പൂട്ടാന്‍ കാരണം.

വസുന്ധരയില്‍ നിന്ന് സൂചന

വസുന്ധരയില്‍ നിന്ന് സൂചന

ഷെഖാവത്തിനാണ് കുതിരക്കച്ചവടത്തിന്റെ ചുമതലയെന്ന് ഗെലോട്ട് അറിഞ്ഞത് വസുന്ധര രാജയില്‍ നിന്നാണ്. ഇവരില്‍ ആര് ഭരിച്ചാലും സംസ്ഥാനത്ത് ഇവരുടെ ഇഷ്ടക്കാര്‍ ഇടംപിടിക്കും. അത് കഴിഞ്ഞ 20 കൊല്ലമായിട്ടുള്ള നിയമമാണ്. കേന്ദ്ര നേതൃത്വം വസുന്ധരയെ വെട്ടി ഷെഖാവത്തിനെ രാജസ്ഥാനില്‍ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് താല്‍പര്യപ്പെട്ടത്. നേരത്തെ സംസ്ഥാന അധ്യക്ഷനായി ഷെഖാവത്തിനെ നിയമിക്കാന്‍ അമിത് ഷാ തീരുമാനിച്ചിരുന്നു. അത് വെട്ടിയത് വസുന്ധരയായിരുന്നു.

cmsvideo
  സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
  സച്ചിന്‍ വീണില്ല

  സച്ചിന്‍ വീണില്ല

  സച്ചിനെ പലവട്ടം ബിജെപി ബന്ധപ്പെട്ടെങ്കിലും കാര്യമായിട്ടുള്ള ഓഫറൊന്നും നല്‍കിയിരുന്നില്ല. സച്ചിന്‍ ബിജെപിയെ ഉപയോഗിച്ച് ഗെലോട്ടിനെ ഭീഷണിപ്പെടുത്താനായിരുന്നു ശ്രമിച്ചത്. പക്ഷേ ഷെഖാവത്തിന്റെ ഫോണ്‍ കോള്‍ ഉപയോഗിച്ച് ഗെലോട്ട് കേസെടുത്തതോടെ ബിജെപി എല്ലാം കൈവിട്ടു. സച്ചിന്റെ മുന്നിലുള്ള എല്ലാ വാതിലുകളും അടഞ്ഞു. രാജ്യദ്രോഹക്കുറ്റം വരെ ഷെഖാവത്തിനെതിരെയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ കുറ്റമാണിത്. ഷെഖാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അത് അമിത് ഷായ്ക്കുള്ള ഏറ്റവും തിരിച്ചടിയാവും.

  ഇനിയൊരു കുതിരക്കച്ചവടമില്ല

  ഇനിയൊരു കുതിരക്കച്ചവടമില്ല

  രാജസ്ഥാനില്‍ അഞ്ച് വര്‍ഷം തികയുന്നത് വരെ ഇനിയൊരു കുതിരക്കച്ചവടത്തിന് ബിജെപി തയ്യാറാവില്ല. വസുന്ധര തന്റെ രാഷ്ട്രീയ എതിരാളിയെ പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ്. ഷെഖാവത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അമിത് ഷാ. അതുകൊണ്ട് അട്ടിമറി തല്‍ക്കാലത്തേക്ക് സാധ്യമല്ല. ബിജെപിയില്‍ വസുന്ധരയെ വെല്ലുവിൡക്കാന്‍ ഇനിയാരും ഇല്ലെന്ന് അവര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇത് 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്.

  വിമതര്‍ തിരിച്ചെത്തും

  വിമതര്‍ തിരിച്ചെത്തും

  വിമതര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സച്ചിന്‍ ക്യാമ്പിലെ എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്നത് കൊണ്ടാണ് ഇത്തരമൊരു നീക്കം. ആദ്യമായിട്ടാണ് ഇവര്‍ ജയ്പൂരിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. ഇവര്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള തന്ത്രവും ഗെലോട്ട് തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വീണാല്‍ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനം സച്ചിന് ലഭിക്കുകയെന്ന ചോദ്യമാണ് ഗെലോട്ട് ക്യാമ്പ് ഉയര്‍ത്തുന്നത്.

  വിമതര്‍ക്ക് ഓഫര്‍

  വിമതര്‍ക്ക് ഓഫര്‍

  വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയാല്‍ അവര്‍ക്ക് വന്‍ പദവികള്‍ പാര്‍ട്ടിയില്‍ ലഭിക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് ഇവരുടെ കാര്യത്തില്‍ ഇപ്പോള്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. സച്ചിന്‍ ബിജെപിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതും നേട്ടമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടര്‍ച്ചയായി ഇടപെട്ടതാണ് ഈ മാറ്റത്തിന് കാരണം. അതേസമയം സച്ചിനെ നിയമസഭാ സമ്മേളനത്തിന് ശേഷം ദില്ലിയിലേക്ക് വിളിപ്പിക്കും. അവസാന വര്‍ഷം മുഖ്യമന്ത്രി പദം എന്ന ഓഫര്‍ സ്വീകരിക്കാനാണ് സാധ്യത. അതല്ലെങ്കില്‍ അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വെക്കും.

  English summary
  ashok gehlot destroys bjp's plans in rajasthan, gajendra shekhawat is doomed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X