ബിജെപി അണ്ണാ ഹസാരെയെ കൊന്നു: കെജ്രിവാള്‍
ദില്ലി: അഴിമതി വിരുദ്ധ സമര നായകനും ഗാന്ധിയനുമായ അണ്ണാ ഹസാരെയെ ബി ജെ പി കൊന്നു എന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് ബി ജെ പി ദില്ലിയില്‍ പുറത്തിറക്കിയ പത്ര പരസ്യത്തിന് എതിരെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരിക്കലും കൂട്ട് കൂടില്ല എന്ന് കുട്ടികളുടെ തലയില്‍ കൈവെച്ച് കെജ്രിവാള്‍ സത്യം ചെയ്യുന്നതായാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തൊപ്പി വെച്ച സ്ത്രീയുടെ സാരിയും കെജ്രിവാളിന്റെ ഷാളും കെട്ടിവെച്ചിരിക്കുന്നതും കാണാം. വാക്ക് മാറ്റിപ്പറയുക എന്നത് കെജ്രിവാളിന്റെ ശീലമാണെന്നും ദില്ലി ഒരിക്കല്‍ കൂടി കെജ്രിവാളിനെ വിശ്വസിക്കില്ല എന്നും ബി ജെ പി പറയുന്നു.

49 ദിവസം ദില്ലി ഭരിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് നേരെയാണ് ബി ജെ പിയുടെ പരസ്യം ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ആപ്പ് ദില്ലി ഭരിച്ചത്. എന്നാല്‍ പരസ്യത്തില്‍ അണ്ണാ ഹസാരെയുടെ ഫോട്ടോയില്‍ പൂമാലയിട്ടിരിക്കുന്നതും കാണാം. ഇതാണ് ആം ആദ്മി പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

ഗോഡ്‌സെ ഗാന്ധിജിയെ ഇതേ ദിവസമാണ് വധിച്ചത്. ഇന്ന് ബി ജെ പി അണ്ണാ ഹസാരെയെയും കൊന്നിരിക്കുന്നു - കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. 1500 ലധികം ആളുകളാണ് കെജ്രിവാളിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 7 നാണ് ദില്ലിയില്‍ വോട്ടെടുപ്പ്. 10 ന് ഫലം അറിയാം.













Click it and Unblock the Notifications