കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 2 കക്ഷികളും മോദിക്കൊപ്പമില്ല, കോണ്‍ഗ്രസ് ടോപ് ഗിയറില്‍, നിതീഷിനെതിരെ മാസ്റ്റര്‍ സ്‌ട്രോക്ക്!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി നടത്തിയ ചില നീക്കങ്ങള്‍ വിജയിച്ചിരിക്കുകയാണ്. രണ്ട് പ്രധാന കക്ഷികള്‍ എന്‍ഡിഎയെ പിന്തുണയ്ക്കില്ല. രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി നിതീഷ് കുമാറിന്റെ ജെഡിയുവിനെ പിന്തുണയ്ക്കാനും തയ്യാറല്ല. അപ്രതീക്ഷിതമായി കടമ്പകളാണ് ബിജെപിക്ക് മുന്നില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള നീക്കം പുതിയൊരു നേതാവിനെ രാജ്യസഭയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുമെന്ന് ഉറപ്പായിരിക്കുകയാണ്.

കോണ്‍ഗ്രസ് നിര്‍ദേശിച്ചത്

കോണ്‍ഗ്രസ് നിര്‍ദേശിച്ചത്

കോണ്‍ഗ്രസ് രണ്ട് പേരുകളെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷും ഡിഎംകെയിലെ തിരുച്ചി ശിവയുടെ പേരുകളുമാണ് അത്. ഇവരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. കൊടിക്കുന്നില്‍ സുരേഷ് ദളിത് നേതാവാണെന്ന ഗുണവുമുണ്ട്. പക്ഷേ സ്റ്റാലിന്‍ ശിവയോട് മത്സരിക്കേണ്ടെന്നാണ് നിര്‍ദേശിച്ചത്. ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിക്കാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്. ഇത്് കോണ്‍ഗ്രസും അംഗീകരിച്ചിരിക്കുകയാണ്.

മമത ഇടയുമോ?

മമത ഇടയുമോ?

കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷനായി അധീര്‍ രഞ്ജന്‍ ചൗധരിയെ നിയമിച്ചത് ചെറിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുണ്ടാക്കുന്നുണ്ട്. മമതാ ബാനര്‍ജിക്ക് ചൗധരിയെ ഒട്ടും ഇഷ്ടമല്ല. മമതയുടെ രൂക്ഷ വിമര്‍ശകനാണ് അദ്ദേഹം. ഇത് പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി മോഹത്തെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തല്‍ക്കാലം ചൗധരിയെ ഗൗനിക്കുന്നില്ലെന്നാണ് മമതയുടെ നിലപാട്. അതിലും വലിയ പ്രതിസന്ധിയായിട്ടാണ് ബിജെപിയെ മമത കാണുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു.

നിതീഷിന്റെ സഖ്യ നീക്കം

നിതീഷിന്റെ സഖ്യ നീക്കം

നിതീഷ് വന്‍ നീക്കങ്ങളാണ് സോണിയയെ വെട്ടാനായി ഒരുക്കിയത്. ഹരിവംശ് നാരായണ്‍ സിംഗിനെയാണ് ജെഡിയു രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിനെ പൊളിക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ നിതീഷ് നേരിട്ട് വിളിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയും ആവശ്യപ്പെട്ടു. ബിജു ജനതാദളിന്റെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന് നിതീഷിന് അറിയാം.. ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതാണ് ബിജു ജനതാദളിന്റെ സ്ഥിരം ശൈലി. അതാണ് നിതീഷിന്റെ നീക്കങ്ങള്‍ക്ക് കാരണം.

മോദിക്ക് ആദ്യ കുരുക്ക്

മോദിക്ക് ആദ്യ കുരുക്ക്

നരേന്ദ്ര മോദിക്ക് പാര്‍ലമെന്റില്‍ ആദ്യത്തെ വീഴ്ച്ചയാണ് ഒരുങ്ങുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് ഒരു പദവിയും നല്‍കരുതെന്ന വാശി ബിജെപിക്കുണ്ട്. അതാണ് തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ തന്നെ കാരണം. എന്നാല്‍ ഇത് തന്നെയാണ് ബിജെപിയുടെ വീഴ്ച്ചയ്ക്ക് കാരണമായിരിക്കുന്നത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനോട് വലിയ സഹതാപം വര്‍ധിക്കുന്നുണ്ട്. നേരത്തെ പ്രതിപക്ഷ നേതാവിന്റെ പദവി അനുവദിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പോലും ബിജെപി തള്ളിയിരുന്നു.

ബിജെപിക്ക് നല്‍കാമായിരുന്നു

ബിജെപിക്ക് നല്‍കാമായിരുന്നു

ബിജെപിക്ക് വേണമെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി നേതൃ സ്ഥാനം നല്‍കാം. കാരണം 2019ല്‍ താരതമ്യേന ചെറിയ വ്യത്യാസം മാത്രമാണ് പത്ത് ശതമാനം സീറ്റില്‍ നിന്ന് ഉള്ളത്. എന്നാല്‍ പ്രതിപക്ഷ സ്വരത്തെ വേണ്ടെന്ന് വിചാരിക്കുന്ന ബിജെപി ഇത് മനസ്സില്‍ കണ്ടാണ് കോണ്‍ഗ്രസിനെ തള്ളിയത്. 54 എംപിമാര്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഇതര യുപിഎ ഇതര നേതാവിനെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഈ വാശി ബിജെപിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ആ രണ്ട് പേരുടെ പിന്തുണയില്ല

ആ രണ്ട് പേരുടെ പിന്തുണയില്ല

ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയ നവീന്‍ പട്‌നായിക്കും ജഗന്‍ മോഹന്‍ റെഡ്ഡിക്കും അതിന് താല്‍പര്യമില്ല. അനാവശ്യമായി ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുക്കേണ്ടതില്ല എന്നാണ് ഇവര്‍ പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ സ്ഥാനം വിട്ടുനല്‍കുന്നതാണ് സാധാരണ ഭരണകക്ഷിയുടെ രീതി. എന്നാല്‍ കോണ്‍ഗ്രസിനോട് പകപോക്കല്‍ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുള്ളത്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ അകറ്റുന്നത്. നവീന്‍ പട്‌നായിക്കിനും ഇതേ നിലപാടാണ് ഉള്ളത്.

വൈകിപ്പിക്കാന്‍ നീക്കം

വൈകിപ്പിക്കാന്‍ നീക്കം

ബിജെപി തിരഞ്ഞെടുപ്പ് പരമാവധി വൈകിപ്പിക്കാനാണ് നോക്കുന്നത്. പറ്റിയ സ്ഥാനാര്‍ത്ഥിയെ കിട്ടുന്നത് വരെ അത് തുടരാനാണ് ശ്രമം. സ്പീക്കര്‍ എന്നാണോ തീരുമാനിക്കുന്നത് അന്നാണ് തിരഞ്ഞെടുപ്പ് നടത്തുക. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ പ്രകാരം സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവൂ. എന്നാല്‍ കോണ്‍ഗ്രസ് ശരിക്കും പൊരുതാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി അതുകൊണ്ട് മത്സരത്തിനുണ്ടാവുമോ എന്നാണ് അറിയാനുള്ളത്.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam

English summary
bjp in defensive mode on deputy chairman post in rajya sabha, 2 parties may not support them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X