ബിജെപി പിന്തുണക്കും; ആപ്പ് പ്രതിരോധത്തില്‍
ദില്ലി: ജന ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് ദില്ലി ബി ജെ പി. പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി ജന ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കും. ഈ പേരും പറഞ്ഞ് അരവിന്ദ് കെജ്രിവാളിനെ രാജിവെച്ച് ഓടിപ്പോകാന്‍ ബി ജെ പി അനുവദിക്കില്ല. ജന ലോക്പാല്‍ വിഷയത്തില്‍ കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നാടകം കളിക്കുകയാണ് എന്നും ബി ജെ പി നേതാവ് ഡോ. ഹര്‍ഷവര്‍ദ്ധനന്‍ പറഞ്ഞു.
അഴമതിക്കെതിരെ പോരാടാനും ജന ലോക്പാല്‍ പാസ്സാക്കാനും തങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് ബില്ലിന്റെ ഒരു കോപ്പി തരൂ. ലോക്പാല്‍ ബില്ലിനെക്കുറിച്ച് ഇത്രമാത്രം അവകാശ വാദങ്ങളും ന്യായങ്ങളും പറയുന്ന മുഖ്യമന്ത്രി ഇത്രയായിട്ടും നിയമസഭാംഗങ്ങള്‍ക്ക് ജന ലോക്പാല്‍ ബില്ലിന്റെ ഒരു കോപ്പി തന്നിട്ടില്ല. നാടകം അവസനിപ്പിക്കൂ. ബി ജെ പി ഒരിക്കലും ജന ലോക്പാല്‍ ബില്ലിനെ എതിര്‍ത്തിട്ടില്ല.

ആപ്പ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ജെ ഡി യു എം എല്‍ എ ഷോയിബ് ഇഖ്ബാലും ജന ലോക്പാല്‍ ബില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്തുവന്നു. കെജ്രിവാള്‍ നിയമത്തിനെക്കാള്ഡ വലിയ ആളല്ല. ആം ആദ്മി പാര്‍ട്ടി ഇനിയും നിയമലംഘനം നടത്തിയാല്‍ ഞങ്ങള്‍ സഹിക്കാന്‍ തയ്യാറല്ല.
ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആപ്പ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും , മുന്‍ സഹയാത്രിക കിരണ്‍ ബേദിയും ഈ ഭീഷണിയെ ശക്തമായി അപലപിച്ച് രംഗത്തുവന്നു. ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെജ്രിവാള്‍ രാജിവെക്കുക തന്നെ വേണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെയും പ്രതികരിച്ചു.












Click it and Unblock the Notifications