കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയെന്ത്? കാലുമാറിയ ഷാസിയയും കിരണ്‍ബേദിയും കൂടിക്കാഴ്ച നടത്തി

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന ഷാസിയ ഇല്‍മിയും കിരണ്‍ ബേദിയും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ മുന്‍പാര്‍ട്ടി നേടിയ അത്ഭുത വിജയത്തെക്കുറിച്ച് ഇരുവരും ഏറെനേരം ചര്‍ച്ച ചെയ്തതായാണ് വിവരം. കൂടിക്കാഴ്ചയ്ക്കുശേഷം ഷാസിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകകയും ചെയ്തു.

ബിജെപിയിലേക്കുള്ള കടന്നുവരവില്‍ ഇപ്പോള്‍ വിഷമമൊന്നും ഉണ്ടാക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കിരണ്‍ ബേദിയും ഇക്കാര്യം തന്നെയാണ് തന്നോട് പറഞ്ഞത്. തോല്‍വി അവര്‍ അംഗീകരിച്ചു കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. ഭാവിയിലും ബിജെപിക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഷാസിയ വ്യക്തമാക്കി.

shazia-ilmi-kiran-bedi

ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിക്ക് വിജയമൊരുക്കിയത്. നാലുമാസം മുന്‍പുതന്നെ അവര്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. റേഡിയോയില്‍ ജിങ്കുളുകള്‍ നല്‍കിയും കൂറ്റന്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. മാത്രമല്ല, ആം ആദ്മിയുടെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കുന്നതില്‍ അവര്‍ വിജയിച്ചെന്നും ഷാസിയ പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം കുറച്ചു സമയം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ലഭിച്ചത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പുണ്ടായിരുന്നതിനാല്‍ ബി.ജെ.പിക്ക് ദില്ലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. അതേസമയം കെജ് രിവാള്‍ മുഴുവന്‍ സമയവും ദില്ലിക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

English summary
BJP's Shazia Ilmi Meets Kiran Bedi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X