കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; സുപ്രീം കോടതിയില്‍ അഭിഭാഷക ജീവനൊടുക്കാന്‍ ശ്രമിച്ചു

Google Oneindia Malayalam News

ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന പരാതിയുമായി അഭിഭാഷക സുപ്രീം കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഛത്തീസ്ഗഡ് സ്വദേശിനിയായ അഭിഭാഷകയാണ് പരമോന്നത കോടതി പരിസരത്ത് വെച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

ഒരു വര്‍ഷം മുന്‍പ് ബന്ധുക്കള്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് ഇവരുടെ പരാതി. കേസില്‍ തനിക്ക് നീതി കിട്ടുന്നില്ല എന്നാരോപിച്ചാണ് ഇവര്‍ സുപ്രീം കോടതി പരിസരത്ത് വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

supreme-court

തനിക്ക് നീതി കിട്ടുന്നില്ല എന്ന് പറഞ്ഞ ഇവര്‍ സുപ്രീം കോടതി പരിസരത്ത് വെച്ച് വിഷം കുടിക്കുകയായിരുന്നു. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷക അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അഭിഭാഷകയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുത്തു. അഭിഭാഷകയുടെ പരാതിയില്‍ ചൊവ്വാഴ്ച മുതല്‍ കോടതി വാദം കേള്‍ക്കാനും തീരുമാനമായിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായതായി അഭിഭാഷക ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല.

ഇതില്‍ മനംനൊന്താണ് സുപ്രീം കോടതി പരിസരത്ത് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്. വിഷം കുടിച്ച് മരിക്കാനായിരുന്നു ശ്രമം.

English summary
A woman lawyer attempted to commit suicide in the Supreme Court premises. The female lawyer claimed that she was raped by her relatives in Chhattisgarh last year and alleged inaction by the authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X