കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിക്ക് ആശ്വാസം; കൊവിഡ്-19 ബാധ കുറയുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ കാഴ്ച്ചയാണ് രാജ്യതലസ്ഥാനത്ത് നിന്നും കാണാന്‍ സാധിക്കുന്നത് എന്നത് ആശ്വസകരമാണ്. ദില്ലിയില്‍ കൊവിഡ് ബാധിതര്‍ കുറഞ്ഞു തുടങ്ങിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ജൂലൈ 23 മുതല്‍ ജൂലൈ 26 വരെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 'വളരെ കുറച്ച് ആളുകള്‍ മാത്രമാണ് രോഗബാധിതരാവുന്നത്. രോഗം ബാധിക്കുന്നവരില്‍ പലരും വീടുകളില്‍ തന്നെ ചികിത്സയിലാണ്. വളരെ കുറച്ച് പേര്‍ മാത്രമെ ആശുപത്രിയില്‍ ചികിത്സ തേടുന്നുള്ളു.'അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

kejrival

നിലവിലെ സജീവമായ കേസുകള്‍ എടുക്കുകയാണെങ്കില്‍ രാജ്യത്ത് എട്ടാം സ്ഥാനത്താണ് ദില്ലിയെന്ന് ശനിയാഴ്ച്ച കെജ്രിവാള്‍ പറഞ്ഞിരുന്നു. ദില്ലിയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായും കെജ്രിവാള്‍ വ്യക്തമാക്കി.

ദില്ലിയില്‍ ശനിയാഴ്ച്ച 1142 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദില്ലിയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1.29 ലക്ഷമായി ഉയര്‍ന്നിരുന്നു. ദിവസം നാലായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിന്നാണ് ആയിരത്തിലേക്ക് കേസുകള്‍ ചുരുങ്ങിയത്. ദില്ലിയില്‍ 87 ശതമാനമാണ്് രോഗമുക്തി നിരക്ക്.

ജൂണ്‍ മൂന്നാമത്തെ ആഴ്ച്ചയില്‍ നാലായിരം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയതതില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുകയാണ്. ശനിയാഴ്ച്ച 15475 കിടക്കകളില്‍ 3135 കിടക്കകളില്‍ മാത്രമാണ് രോഗികളെ പ്രവേശിപ്പിച്ചത്. ബുറായിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 450 കിടക്കകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൊവിഡ്-19 സെന്റര്‍ ഉദ്ഘാടനം ചെയ്തിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 48,661 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ മണിക്കൂറില്‍ 705 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 36145 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

നരേന്ദ്ര മോദി എടുത്തു പറഞ്ഞ സുരിനാം എവിടെയാണ്? സംസ്‌കൃതത്തില്‍ പ്രതിജ്ഞയെടുത്ത പ്രസിഡന്റ്...നരേന്ദ്ര മോദി എടുത്തു പറഞ്ഞ സുരിനാം എവിടെയാണ്? സംസ്‌കൃതത്തില്‍ പ്രതിജ്ഞയെടുത്ത പ്രസിഡന്റ്...

കൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷംകൊവിഡില്‍ വിറച്ച് രാജ്യം; കഴിഞ്ഞ 24 മണിക്കൂറില്‍ 48,661 രോഗം, 705 മരണം, ആകെ രോഗികള്‍ 13.85 ലക്ഷം

കേരളത്തില്‍ മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികള്‍കേരളത്തില്‍ മൂന്ന് കൊറോണ മരണം കൂടി; മരിച്ചത് മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികള്‍

English summary
CM Arvind Kejriwal Said Covid 19 Cases Decreasing In Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X