• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ മാറ്റത്തില്‍ ശക്തരായി ടീം പ്രിയങ്ക, വിശ്വസ്ത റോളിലേക്ക് റാവത്ത്, വിരമിക്കല്‍ നടപ്പാക്കും!

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ നിര്‍ണായക മാറ്റങ്ങള്‍ പിന്നില്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് നേതാക്കള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാന്‍ ആരും തയ്യാറല്ല. രാഹുലിന്റെ ചൂടറിയാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതാണ് ഇതിന് കാരണം. ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ രാഹുല്‍ തന്റെ തിരിച്ചുവരവും അതോടൊപ്പം പ്രിയങ്കയുടെ ടീമിനെ പാരലലായി വളര്‍ത്തിയെടുക്കുക കൂടിയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടത്. സംഘടനയുടെ ഒരു തട്ടില്‍ നിന്നും വിമത ശബ്ദം രാഹുലിനെ തേടിയെത്തില്ല എന്ന് ഉറപ്പിക്കാനാണ് ഈ നീക്കം.

രാഹുലിന്റെ വിശ്വസ്തര്‍

രാഹുലിന്റെ വിശ്വസ്തര്‍

രാഹുലിന്റെ വിശ്വസ്തരും ഒപ്പം ദക്ഷിണേന്ത്യയുടെ വമ്പന്‍ പ്രാതിനിധ്യവുമാണ് മാറ്റങ്ങളില്‍ പ്രകടമായത്. ഗുലാം നബി ആസാദിനെ തഴയുക കൊണ്ട് രാഹുല്‍ ലക്ഷ്യമിട്ടത് മറ്റ് ചില കാര്യമാണ്. അദ്ദേഹത്തെ സാധാരണ എഐസിസി അംഗം മാത്രമാക്കുക. രാജ്യസഭയിലെ ആസാദിന്റെ കാലാവധി കഴിയുന്നതോടെ അദ്ദേഹത്തിന് കോണ്‍ഗ്രസിന് വലിയ റോളില്ലാതാവും. ഇതോടെ പാര്‍ട്ടിയുടെ പല തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും പ്രാധാന്യമില്ലാതാവും. രാഷ്ട്രീയ അന്ത്യമാണ് ഗുലാം നബി ആസാദിന് സംഭവിക്കുക.

70 കഴിഞ്ഞവരുടെ വിരമിക്കല്‍

70 കഴിഞ്ഞവരുടെ വിരമിക്കല്‍

70 വയസ്സ് കഴിഞ്ഞ നേതാക്കള്‍ സ്വയം വിരമിക്കല്‍ നടത്തണമെന്ന് രാഹുല്‍ നേരത്തെ നിര്‍ദേശിച്ചതാണ്. ആസാദിനെ ഒഴിവാക്കിയത് ഈ വിരമിക്കല്‍ പ്ലാന്‍ പ്രകാരമാണ്. അംബികാ സോണിയെ ഒരു റോളിലേക്ക് മാത്രമാണ് പരിഗണിച്ചത്. അതും സോണിയ പറഞ്ഞിട്ടായിരുന്നു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ തുടങ്ങിയവര്‍ക്കും വിരമിക്കല്‍ നല്‍കാനാണ് പ്ലാന്‍. സര്‍പ്രൈസായത് മനീഷ് തിവാരിയും ശശി തരൂരും നേരിട്ട അവഗണനയാണ്. ഇവര്‍ക്ക് താല്‍ക്കാലിക പണിഷ്‌മെന്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ടീം രാഹുല്‍ പറഞ്ഞു.

തിരിച്ചുവരവിലേക്കുള്ള പ്ലാന്‍

തിരിച്ചുവരവിലേക്കുള്ള പ്ലാന്‍

രാഹുല്‍ പ്രഖ്യാപിച്ച മാറ്റങ്ങളെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടിയുള്ള അഡ്‌ജെസ്റ്റ്‌മെന്റുകളാണ്. ഒരാളില്‍ നിന്നും ഇനി എതിര്‍പ്പില്ലാതെ അദ്ദേഹത്തിന് തിരിച്ചുവരാം. ജനുവരിയില്‍ എഐസിസി സമ്മേളനം നടക്കുമ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെടും. അദ്ദേഹം അധ്യക്ഷനാവുകയും ചെയ്യും. അതേസമയം അധീര്‍ ചൗധരിയെ സ്ഥിരം ക്ഷണിതാവായി വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ഞെട്ടിക്കുന്നതായിരുന്നു. ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവായി രാഹുല്‍ വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ടീം പ്രിയങ്ക കരുത്തര്‍

ടീം പ്രിയങ്ക കരുത്തര്‍

ടീം പ്രിയങ്കയ്ക്ക് വലിയ റോളാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ജിതിന്‍ പ്രസാദയോട് അനിഷ്ടമുണ്ടെങ്കിലും പ്രിയങ്കയുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയത്. ബംഗാളില്‍ ഇത്തവണ കുതിപ്പുണ്ടാക്കണമെന്ന ലക്ഷ്യമാണ് പ്രസാദയെ നിയമിച്ചതിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. രവീന്രാഥ ടാഗോറിന്റെ മരുമകളാണ് ജിതിന്‍ പ്രസാദയുടെ മുതു മുത്തശ്ശി. ഇത് ബംഗാളില്‍ അദ്ദേഹത്തിന് ഗുണം ചെയ്യും. ആര്‍പിഎന്‍ സിംഗിന്റെയും പിഎല്‍ പൂനിയക്കും ശേഷമാണ് പ്രസാദയുടെ വരവ്. ടീം പ്രിയങ്കയില്‍ നിന്നാണ് പൂനിയയും സിംഗും വന്നത്.

എന്തുകൊണ്ട് പ്രിയങ്ക

എന്തുകൊണ്ട് പ്രിയങ്ക

പാര്‍ട്ടിയില്‍ തനിക്ക് സമാന്തരമായി മറ്റൊരു ഭരണസംവിധാനം കൂടി രാഹുല്‍ ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. അതിലൂടെ ഭരണം ഗാന്ധി കുടുംബത്തിന്റെയും വിശ്വസ്തരുടെയും കൈയ്യില്‍ സുരക്ഷിതമാക്കാനുള്ള നീക്കമാണിത്. രാഹുലും പ്രിയങ്കയുമാണ് ഇനി കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന സന്ദേശവും ഇതിന് പിന്നിലുണ്ട്. മുന്‍ വാരണാസി എംപി രാജേഷ് മിശ്രയെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയിലാണ് രാഹുല്‍ ഉള്‍പ്പെടുത്തി. പ്രിയങ്കയുടെ സ്വാധീനമാണ് ഇതിന് കാരണം. ജിതിന്‍ പ്രസാദയോട് യുപിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.

യുപിക്ക് അടിമുടി പ്രാധാന്യം

യുപിക്ക് അടിമുടി പ്രാധാന്യം

ടീം പ്രിയങ്കയാണ് ഏറ്റവുമധികം നേട്ടം കോണ്‍ഗ്രസിലെ അഴിച്ചുപണിയില്‍ ഉണ്ടാക്കിയത്. മുന്‍ എംപി പ്രമോദ് തിവാരിയെ എഐസിസി അംഗമായി ഉല്‍പ്പെടുത്തിയിട്ടുണ്ട്. തിവാരി പ്രിയങ്കയുടെ അടുത്ത ബന്ധമുള്ള നേതാവാണ്. അലിഗഡില്‍ നിന്നുള്ള നേതാവ് വിവേക് ബന്‍സലിന് ഹരിയാനയുടെ ചുമതലയാണ് നല്‍കിയത്. യുപി ബന്ധമുള്ള രാജീവ് ശുക്ലയ്ക്ക് ഹിമാചല്‍ പ്രദേശിന്റെ ചുമതലയും നല്‍കി. പ്രിയങ്കയുമായി ഇടഞ്ഞ രാജ് ബബ്ബാറിനെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചില്ല. ടീം പ്രിയങ്കയിലെ മറ്റൊരു നേതാവ് അനുഗ്രഹ് നാരായണ്‍ സിംഗിന് കാര്യമായ പദവികളൊന്നും ലഭിക്കാതിരുന്നത് മാത്രമാണ് നഷ്ടമുണ്ടായിരിക്കുന്നത്.

രാഹുലിന്റെ വിശ്വസ്തന്‍

രാഹുലിന്റെ വിശ്വസ്തന്‍

കോണ്‍ഗ്രസില്‍ രാഹുലിന്റെ വിശ്വസ്തനായി ഹരീഷ് റാവത്ത് മാറുന്നതിനും നേതാക്കള്‍ സാക്ഷ്യം വഹിക്കുകയാണ്. അദ്ദേഹത്തെ പഞ്ചാബിന്റെ ചുമതലയിലേക്കാണ് രാഹുല്‍ നിയമിച്ചത്. വന്‍ മാറ്റങ്ങള്‍ പഞ്ചാബിലുണ്ടാവും എന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. നവജ്യോത് സിദ്ദുവിനെയും പ്രതാപ് സിംഗ് ബജ്വയെയും മുന്‍നിരയിലേക്ക് വീണ്ടും കൊണ്ടുവരും. റാവത്തുമായി നല്ല ബന്ധമുള്ള നേതാക്കളാണ് ഇവര്‍. നേരത്തെയുള്ള ജനറല്‍ സെക്രട്ടറി ആശാ കുമാരി അമരീന്ദറുമായി നല്ല ബന്ധമുള്ള നേതാവാണ്. എന്നാല്‍ റാവത്ത് അങ്ങനെയല്ല. ആശാകുമാരിക്കെതിരെ പരാതികള്‍ നിരവധി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മാറ്റിയത്. ഇത് അമരീന്ദറിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. സിദ്ദുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

സച്ചിന്റെ ആവശ്യം അവസാനിക്കുന്നില്ല, ഗെലോട്ടിന് കത്ത്, തിരച്ചടിക്കാന്‍ വസുന്ധരയെ ഇറക്കും!!

കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!

English summary
congress changes in cwc have rahul gandhi touch, team priyanka is biggest gainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X