Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ നുണയന്‍: ആം ആദ്മി എംഎല്‍എ

ദില്ലി: പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നുണയനും അവസരവാദിയുമാണെന്ന് ആം ആദ്മി പാര്‍ട്ടി എം എല്‍ എ വിനോദ് കുമാര്‍ ബിന്നി. തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ജനങ്ങളോട് കള്ളം പറയുകയാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച ആം ആദ്മി പാര്‍ട്ടി നയങ്ങള്‍ അടുത്ത പത്ത് ദിവസത്തിനകം നടപ്പിലാക്കിത്തുടങ്ങണം. ഇല്ലെങ്കില്‍ ജനുവരി 27 മുതല്‍ പാര്‍ട്ടിക്കെതിരെ സമരം തുടങ്ങും.

എല്ലാക്കാര്യങ്ങള്‍ക്കും ജനഹിതം പരിശോധിക്കുന്ന കെജ്രിവാള്‍ പാര്‍ട്ടി വാഗ്ദാനങ്ങള്‍ പാലിച്ചോ എന്നറിയാനും ജനഹിതപരിശോധന നടത്തണം. കെജ്രിവാള്‍ തന്നെ സ്ഥാനമോഹി എന്ന് വിളിച്ചതില്‍ മനപ്രയാസമുണ്ട്. പാര്‍ട്ടിക്ക് ഒന്നുമില്ലാത്ത കാലത്ത് എ എ പിയില്‍ ചേര്‍ന്ന ആളാണ് താന്‍. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്.

vinod-kumar-binny

കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും ബിന്നി ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസുമായി എ എ പി രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ ആവശ്യങ്ങളാണ് ദില്ലിയില്‍ ഇപ്പോള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഷീല ദീക്ഷിതിന്റെ മകനായ സന്ദീപ് ദീക്ഷിതുമായി കെജ്രിവാളിന് അടുത്ത ബന്ധമുണ്ട്. സത്യങ്ങള്‍ പുറത്തുപറയുന്നതിനാണ് തന്നെ സ്ഥാനമോഹി എന്ന് വിളിച്ച് അകറ്റിനിര്‍ത്തുന്നത്.

ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. ഏകാധിപതിയെപ്പോലെയാണ് കെജ്രിവാള്‍ പെരുമാറുന്നത്. കെജ്രിവാള്‍ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. തന്റെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. അല്ലാതെ പാര്‍ട്ടി വിടുന്ന പ്രശ്‌നമില്ല. ഒരു വ്യക്തിയുടെ മാത്രം പാര്‍ട്ടിയല്ല എ എ പി. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+