പ്രതിഷേധം; കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
ദില്ലി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി കോണ്‍ഗ്ര് അധ്യക്ഷന്‍ അരവീന്ദര്‍ സിംഗ് അടക്കമുള്ള പ്രമുഖരെയാണ് അറസ്റ്റ് ചെയ്തത്. ദില്ലി കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ, സജ്ജന്‍ കുമാര്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു.
നംഗോളി റെയില്‍വേ സ്‌റ്റേഷനിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം അരങ്ങേറിയത്. അരവീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ രാവിലെ ഒമ്പതരയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത്. തീവണ്ടി തടയുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പോലീസ് അഭ്യര്‍ഥിച്ചെങ്കിലും പ്രതിഷേധക്കാര്‍ ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു. നംഗോളി, ഗോണ്ട പോലീസ് സ്‌റ്റേഷനുകളിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ടുപോയത്. അരവീന്ദര്‍ സിംഗ്, മുകേഷ് ശര്‍മ, സജ്ജന്‍ കുമാര്‍ തുടങ്ങിയവരെ ഗോണ്ട സ്‌റ്റേഷനിലാണ് എത്തിച്ചത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച മുകേഷ് ശര്‍മ കോണ്‍ഗ്രസ് സമരം തുടരുമെന്ന് അറിയിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലീസ് തങ്ങളെ അനുവദിച്ചില്ലെന്ന് ശര്‍മ കുറ്റപ്പെടുത്തി. ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. പതിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുകയായിരുന്ന ദില്ലിയില്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.












Click it and Unblock the Notifications