കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഉടനടി 2 മാറ്റം, രാഹുലിന്റെ റോളില്‍ മാറ്റമില്ല, പ്രിയങ്ക ടീമില്‍, പ്രവര്‍ത്ത ശൈലി മാറും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അസാധാരണമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇടക്കാല അധ്യക്ഷനെ കണ്ടെത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തന്നെ കണ്ടെത്താനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി നടന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസ് ക്ലാരിറ്റി കൊണ്ടുവന്നത് രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന സൂചന നല്‍കാനാണ്. സഞ്ജയ് ജായുടെ കത്തിനെ തള്ളിയതും, പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷ പരാമര്‍ശവും ഇതിന്റെ തുടക്കമാണ്.

Recommended Video

cmsvideo
congress may have 2 instant changes and rahul gandhi will return | Oneindia Malayalam
സംസ്ഥാനങ്ങളില്‍ ഒന്നിക്കുന്നു

സംസ്ഥാനങ്ങളില്‍ ഒന്നിക്കുന്നു

വിവിധ സംസ്ഥാന സമിതികളില്‍ രാഹുലിന്റെ തിരിച്ചുവരവിനായുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളിലേക്ക് ക്ഷണവുമുണ്ട്. രാഹുലിനെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രമേയം ഇവര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കാനാണ് സാധ്യത. രാഹുല്‍ തുടര്‍ച്ചയായി ഇവരുമായി ബന്ധപ്പെട്ട് സംസാരിക്കുന്നുണ്ട്. സീനിയേഴ്‌സിനെ കഴിഞ്ഞ തവണത്തെ പോലെ രൂക്ഷമായി ആരും വിമര്‍ശിക്കരുതെന്ന നിര്‍ദേശം രാഹുല്‍ ടീമിനെ അറിയിച്ചിട്ടുണ്ട്.

ഇനി ദിവസങ്ങള്‍

ഇനി ദിവസങ്ങള്‍

ഇന്നത്തെ യോഗം ജൂനിയര്‍ നേതാക്കള്‍ തമ്മിലുള്ള രഹസ്യം നിറഞ്ഞ യോഗമാണ്. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ പൂര്‍ണമായ യോഗം അടുത്ത ആഴ്ച്ച നടക്കുമെന്നാണ് സീനിയേഴ്‌സ് വ്യക്തമാക്കുന്നത്. അതേസമയം മൂന്ന് ഓപ്ഷന്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ഒരു മുഖമായി ഇവരെ ഉയര്‍ത്തി കാണിക്കാനാവില്ല. നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസില്‍ നിന്നൊരു ബദല്‍ രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക എന്നതാണ്. മോദിക്ക് കുമാരി സെല്‍ജ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ എതിരാളിയായി എത്തിയാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കൂടുതലായി കുറയും.

സോണിയയുടെ പിടിവാശി

സോണിയയുടെ പിടിവാശി

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരുന്നതിനോട് സോണിയക്കും യോജിപ്പില്ല. നരസിംഹ റാവു, സീതാറാം കേസരി എന്നിവരുടെ കാലത്ത് നേരിട്ട പ്രശ്‌നങ്ങള്‍ സോണിയ മറന്നിട്ടില്ല. രാഹുലിന്റെ വരവിനായി മാത്രം സോണിയ ശ്രമിക്കുന്നത് കൊണ്ടാണ് ഇതുവരെ പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടാവാതിരിക്കുന്നത്. അതേസമയം രാഹുല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായത്തെ അനുകൂലിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രധാനമായി പാര്‍ട്ടിയിലെ വേര്‍തിരിവ് ഇല്ലാതാക്കണമെന്നാണ് ആദ്യത്തെ ആവശ്യം.

ഉടനടി മാറ്റം

ഉടനടി മാറ്റം

കോണ്‍ഗ്രസില്‍ ഇടക്കാല അധ്യക്ഷന്‍ ഉടനുണ്ടാവും. കോണ്‍ഗ്രസ് മുന്നില്‍ കണ്ട മൂന്ന് നേതാക്കള്‍ക്കും അധ്യക്ഷ സ്ഥാനം താല്‍പര്യമില്ല. അതുകൊണ്ട് രാഹുല്‍ ഗാന്ധി തന്നെ ഇടക്കാല അധ്യക്ഷനാവേണ്ടി വരും. ഒരു കൊല്ലം പാര്‍ട്ടിയിലെ എല്ലാ വിധ കാര്യങ്ങളിലും രാഹുല്‍ ഉണ്ടാവും. അതിനുള്ളില്‍ താന്‍ വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ രാഹുല്‍ തുടരില്ല. സീനിയേഴ്‌സുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിലും ഇത് തന്നെയാണ് സംഭവിക്കുക. അതേസമയം രാഹുലിനെ സഹായിക്കാന്‍ സന്നദ്ധരാണെന്ന് ഗെലോട്ട് അടക്കമുള്ളവര്‍ ഉറപ്പിച്ച് പറയുന്നു.

തിരിച്ചെത്താന്‍ പ്രിയങ്ക

തിരിച്ചെത്താന്‍ പ്രിയങ്ക

പ്രിയങ്കയ്ക്ക് ടീം രാഹുലിന്റെ ചുമതലയുണ്ടാവും. രാഹുലിന്റെ വരവ് ഉറപ്പിച്ചതോടെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയിലേക്ക് ദിവ്യ സ്പന്ദന തിരിച്ചെത്തിയിരിക്കുകയാണ്. ഇത് യുവാക്കള്‍ക്ക് മൊത്തത്തിലുള്ള സന്ദേശമാണ്. പ്രിയങ്കയ്ക്ക് രാഹുലിന്റെ ടീമില്‍ മധ്യസ്ഥ റോളാണ് ഉണ്ടാവുക. യുവാക്കളെയും സീനിയേഴ്‌സിനെയും ബന്ധിപ്പിക്കുന്ന ചങ്ങലയായി പ്രിയങ്ക പ്രവര്‍ത്തിക്കും. ഇരുവിഭാഗവുമായി അടുത്ത ബന്ധം പ്രിയങ്കയ്ക്കുണ്ട്. ഇതിനായി അഹമ്മദ് പട്ടേലിന്റെ ശക്തമായ പിന്തുണ പ്രിയങ്കയ്ക്കുണ്ടാവും.

യുവാക്കളെ കൂടെ നിര്‍ത്തും

യുവാക്കളെ കൂടെ നിര്‍ത്തും

പാര്‍ട്ടി വിട്ടുപോകുന്ന യുവാക്കള്‍ രാഹുലിന്റെ തിരിച്ചുവരവ് ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസിന് അറിയാം. രാജസ്ഥാനില്‍ നേതൃത്വം നേരിട്ട് ഇടപെട്ടതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും രാഹുലിന്റെ ശക്തി കുറയരുതെന്ന നിര്‍ബന്ധം കാരണമാണ്. സച്ചിന്‍ പൈലറ്റിനെ കൈവിട്ടാല്‍ യുവ ബ്രിഗേഡിന് തന്നെ നേതാവില്ലാതാവും. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പോയത് രാഹുലിനെ ദുര്‍ബലനാക്കിയിരുന്നു. സച്ചിനെ ദില്ലിയിലേക്ക് വിളിപ്പിക്കാന്‍ വലിയ താല്‍പര്യമുണ്ട് രാഹുലിന്. അശോക് ഗെലോട്ടിന് ആവശ്യവും അത് തന്നെയാണ്.

ഒരേയൊരു ടീം

ഒരേയൊരു ടീം

കോണ്‍ഗ്രസില്‍ ഇനി ഒരേയൊരു ടീം മാത്രമേ ഉണ്ടാവാന്‍ പാടൂ എന്നാണ് രാഹുലിന്റെ നിര്‍ദേശം. രാഹുല്‍-പ്രിയങ്ക ചേര്‍ന്നുള്ള ടീമാണിത്. യുവാക്കള്‍ രാഹുലിനോടും സീനിയേഴ്‌സ് പ്രിയങ്കയോടും പ്രശ്‌നങ്ങള്‍ അറിയിക്കുന്ന ഭരണ സഖ്യമാണ് ഇത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് തിരഞ്ഞെടുപ്പ് വേണമെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പല നേതാക്കളും തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ വലിയ പദവികളില്‍ അനാവശ്യമായി ഇരിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നുണ്ട്. ഇതിനാണ് രാഹുല്‍ പ്രാധാന്യം നല്‍കുന്നത്.

English summary
congress may have 2 instant changes and rahul gandhi will return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X