കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ സോണിയാ ഗാന്ധി. രാജ്യസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് മത്സരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിനായി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇക്കാര്യം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിലാണ് തീരുമാനിച്ചത്. കോണ്‍ഗ്രസിലെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം രൂപീകരിച്ച കമ്മിറ്റിയാണിത്. ഇവരാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സമീപനം എങ്ങനെയാവണമെന്ന് തീരുമാനിക്കുക.

1

സോണിയയുടെ ഭാഗത്ത് നിന്ന് വിശാല പ്രതിപക്ഷ നീക്കത്തിനുള്ള ശ്രമം കൂടിയാണിത്. ജെഡിയു അംഗം ഹരിവംശ് വിരമിച്ചതോടെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിവ് വന്നത്. സോണിയക്ക് കത്തയച്ച സീനിയര്‍ നേതാവ് ഗുലാം നബി ആസാദും ഈ യോഗത്തിനെത്തിയിരുന്നു. ആസാദായിരിക്കും പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കുക. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികലുമായി സഹകരിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടത്.

മാര്‍ച്ചിലെ ബജറ്റ് സെഷനില്‍ ഈ പോസ്റ്റിലേക്കുള്ള ഒഴിവ് നികത്താന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം പാര്‍ലമെന്റ് സെഷന്‍ നടന്നിട്ടുമില്ല. സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുകയാണ്. ഈ സമയത്ത് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പദവി നേടിയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാഹുല്‍ ഗാന്ധിയും ആനന്ദ് ശര്‍മയും ഏകെ ആന്റണിയും അഹമ്മദ് പട്ടേലും ജയറാം രമേശും കെസി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തുന്നു. കോണ്‍ഗ്രസിന്റെ രാജ്യസഭാ- ലോക്‌സഭാ എംപിമാര്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. യുപിഎ സഖ്യകക്ഷികളെയും ഒപ്പം നിര്‍ത്തി ശക്തമായ പ്രതിപക്ഷ നിരയെ ഉണ്ടാക്കണമെന്നാണ് സോണിയ നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ ചോദ്യോത്തര വേള നിര്‍ത്തിയതിനെതിരെ പോരാടനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ വലിയ തോതിലുണ്ടാവില്ല. കാരണം സര്‍ക്കാര്‍ കടുംപിടുത്തം തുടരുകയാണ്. ചോദ്യങ്ങള്‍ എഴുതി ചോദിക്കാന്‍ അംഗങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. 30 മിനുട്ട് ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ മറുപടി എഴുതി നല്‍കുകയാണ് പതിവ്. മറ്റുള്ളതൊക്കെ ചോദ്യോത്തര വേളയില്‍ വാക്കാല്‍ ഉന്നയിക്കുന്നതാണ്. അതേസമയം മണ്‍സൂണ്‍ സെഷന്റെ ആദ്യത്തെ പത്ത് ദിവസം സോണിയ പങ്കെടുക്കില്ല. ചികിത്സയുടെ ഭാഗമായി അവര്‍ വിദേശത്തായിരിക്കും.

English summary
congress may unite opposition to field joint candidate to rajya sabha deputy speaker post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X