കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഹിന്ദുത്വ മോഡിലേക്ക്, ബിജെപിയെ പൂട്ടാന്‍ ആ തന്ത്രം, രാഹുലിനെ അയോധ്യയിലെത്തിക്കും!!

Google Oneindia Malayalam News

ദില്ലി: ബിജെപിയും ഹിന്ദുത്വ ശക്തികളും അയോധ്യ രാഷ്ട്രീയം സമര്‍ത്ഥമായി ഉപയോഗിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ രാഷ്ട്രീയ മാറ്റങ്ങള്‍. ഈ രാഷ്ട്രീയം ഏറ്റെടുത്തിട്ടില്ലെങ്കില്‍ വലിയ നഷ്ടം കോണ്‍ഗ്രസിന് സംഭവിക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വാദം. മുസ്ലീം നേതാക്കള്‍ക്കും ഇതേ വാദമാണ് ഉള്ളത്. ഹിന്ദുത്വ മോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നു എന്ന് ഉറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം നരസിംഹ റാവുവിനെ സോണിയ പുകഴ്ത്തിയത്. റാവുവിനെ പുകഴ്ത്തിയത് രാമക്ഷേത്രത്തിന് വഴിയൊരുക്കിയ നേതാവെന്ന നിലയിലാണ്. രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായിട്ടാണ് സോണിയ റാവുവിനെ ഇത്രത്തോളം പ്രശംസിക്കുന്നത്.

കോണ്‍ഗ്രസ് പുതിയ വഴിയിലേക്ക്

കോണ്‍ഗ്രസ് പുതിയ വഴിയിലേക്ക്

കോണ്‍ഗ്രസ് ഇന്ത്യയിലെ മാറിയ സാഹചര്യത്തില്‍ മറ്റ് വോട്ടുബാങ്കിലേക്ക് കൂടി എത്തിപ്പിടിക്കണം എന്നാല്‍ രാഹുല്‍, സോണിയ വിഭാഗങ്ങള്‍ ഒരുപോലെ പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല. നരസിംഹ റാവുവിനെ അനുസ്മരിച്ച് സീനിയര്‍ നേതാക്കളും രാഹുല്‍ ഗാന്ധിയും തന്നെ രംഗത്തെത്തി. ഇത് ബിജെപി കോണ്‍ഗ്രസില്‍ അവഗണന നേരിട്ടെന്ന് തോന്നുന്ന നേതാക്കളെ തിരഞ്ഞുപിടിച്ച് ഇതിഹാസങ്ങളാക്കുന്ന രീതിയെ മാറ്റിയെടുക്കുകയാണ് ആദ്യം ലക്ഷ്യം. പ്രത്യയശാസ്ത്രം മാറ്റാതെ എല്ലാവരിലേക്കും എത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

അയോധ്യാ നയം

അയോധ്യാ നയം

കോണ്‍ഗ്രസിന്റെ അയോധ്യാ നയം മാറ്റണമെന്ന വാദത്തിലാണ് ജൂനിയര്‍, സീനിയര്‍ ടീമുകള്‍. നരസിംഹ റാവുവിനെ രാമക്ഷേത്രത്തിന് വഴിയൊരുക്കിയ നേതാവെന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ് കടുത്ത ഹിന്ദുവിരുദ്ധരായി എന്ന വാദം ദേശീയ തലത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനായി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അയോധ്യ സന്ദര്‍ശിക്കണമെന്നാണ് ആവശ്യം. രാഹുല്‍ മുഖം മിനുക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. ഇതിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചന.

എന്തുകൊണ്ട് മൃദുഹിന്ദുത്വം

എന്തുകൊണ്ട് മൃദുഹിന്ദുത്വം

മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ സമയത്ത് ആന്റണി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് വിപുലമായി നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോണ്‍ഗ്രസ് ഹിന്ദുക്കളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനമെല്ലാം ഇതില്‍ പറയുന്നുണ്ട്. മൃദു ഹിന്ദുത്വം എന്ന് തന്നെ കൃത്യമായി ഇതില്‍ പറയുന്നുണ്ട്. ബാബറി മസ്ജി പൊളിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാതിരുന്നത് ഇപ്പോള്‍ രാഷ്ട്രീയ ബാധ്യതയല്ലെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധി നേരത്തെ ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയതെല്ലാം ഇതിന്റെ സൂചനയാണ്.

റാവു ഹിന്ദുത്വ ഐക്കണ്‍

റാവു ഹിന്ദുത്വ ഐക്കണ്‍

ഹിന്ദുക്കള്‍ക്കിടയിലും തീവ്ര ഹിന്ദുത്വ വിഭാഗങ്ങള്‍ക്കിടയിലും നരസിംഹ റാവു ഐക്കണായിട്ടുള്ള നേതാവാണ്. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും റാവുവിന്റെ കൂടെയുണ്ടായിരുന്നവരുടെ ശിഷ്യ ഗണങ്ങള്‍ സജീവമാണ്. അര്‍ജുന്‍ സിംഗ്, മാധവറാവു സിന്ധ്യ, എന്‍ഡി തിവാരി, സീതാറാം കേസരി, ഫോത്തേദാര്‍, ഷീലാ ദീക്ഷിത്, ജാഫര്‍ ഷെരീഫ്, രാജേഷ് പൈലറ്റ്, കരുണാകരന്‍, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, രത്‌നാകര്‍ പാണ്ഡെ, വിജയ് ഭാസ്‌കര്‍ റെഡ്ഡി എന്നിവര്‍ രാഹുലിന്റെ അടുപ്പക്കാരും പിന്നീട് എതിര്‍ക്കുന്നവരുമായി മാറിയിരുന്നു. പക്ഷേ ഇവരുടെ സ്വാധീനം ഇപ്പോഴും പാര്‍ട്ടിയിലുള്ളത് കൊണ്ട് റാവുവിന്റെ രാഷ്ട്രീയം ഏറ്റെടുക്കണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്.

ഉപദേശകരുടെ സ്വാധീനം

ഉപദേശകരുടെ സ്വാധീനം

കോണ്‍ഗ്രസിലെ അതിശക്തരായ രണ്ട് നേതാക്കള്‍ ഇപ്പോഴും റാവുവിനെ കടുത്ത ആരാധകരാണ്. ഇവര്‍ നരസിംഹ റാവു സര്‍ക്കാരില്‍ വലിയ പങ്കുവഹിച്ചിരുന്നു. മന്‍മോഹന്‍ സിംഗും ജയറാം രമേശുമാണ് ഈ നേതാക്കള്‍. ഇവര്‍ രണ്ട് പേരും സോണിയാ ഗാന്ധിയുടെ വിശ്വസ്തരും ഉപദേശകരുമാണ്. ഇവരാണ് സോണിയയെ മയപ്പെടുത്തിയത്. റാവുവിന്റെ രാഷ്ട്രീയത്തെ വജ്രായുധമായി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുന്നതോടെ കോണ്‍ഗ്രസിനോടുള്ള എല്ലാ പ്രശ്‌നങ്ങളും ഹിന്ദു സമൂഹം മറക്കും. രാഹുലിന്റെ ലീഡര്‍ഷീപ്പ് നിലവാരം തന്നെ അതോടെ മാറ്റിയെഴുതപ്പെടും എന്നാണ് നേതാക്കളുടെ ഉറപ്പ്.

റാവുവിനോടുള്ള ദേഷ്യത്തിന് കാരണം

റാവുവിനോടുള്ള ദേഷ്യത്തിന് കാരണം

നരസിംഹ റാവു പലതവണ സോണിയാ ഗാന്ധിയെ ദ്രോഹിച്ചിരുന്നു. തിരിച്ച് സോണിയ അതേ രീതിയില്‍ തന്നെ അവസാന കാലം സോണിയ തിരിച്ചും റാവുവിനെ അതേ രീതിയില്‍ ദ്രോഹിച്ചിരുന്നു. അയോധ്യാ പ്രശ്‌നം റാവുവിന്റെ സംഭാവനയാണെന്ന് സോണിയ ഉറച്ച് വിശ്വസിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസ് വളരെ മോശമായ രീതിയിലായിരുന്നു റാവു സര്‍ക്കാര്‍ അന്വേഷിച്ചിരുന്നത്. ഹവാല ഇടപാട് പുറത്തുകൊണ്ടുവന്ന് പാര്‍ട്ടിയെ അപമാനിച്ചതും വലിയ പ്രശ്‌നമായി മാറി. അദ്വാനിയും മാധവറാവു സിന്ധ്യ അടക്കമുള്ളവര്‍ ഇതിലുണ്ടായിരുന്നു. സോണിയക്ക് പരിചയസമ്പത്തില്ലെന്നും തന്റെ ശത്രുക്കളുടെ അടിമയായി അവര്‍ മാറുമെന്നും റാവു ഭയന്നിരുന്നു. ഇതാണ് വിദ്വേഷത്തിന് പ്രധാന കാരണമായത്.

ബിജെപിയെ ഇങ്ങനെ പൂട്ടും

ബിജെപിയെ ഇങ്ങനെ പൂട്ടും

റാവുവിന്റെ പുസ്തകത്തില്‍ ബിജെപിയെ പറ്റി കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. അയോധ്യ ക്ഷേത്ര വിഷയം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പള്ളി പൊളിക്കുക എന്ന തന്ത്രം ബിജെപി കൃതൃമായി ഉപയോഗിച്ചു. എന്നാല്‍ അവര്‍ പള്ളിയല്ല തകര്‍ത്തത്, പകരം എന്നെയാണെന്നും റാവുവിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ബിജെപിയാണ് റാവുവിനെ ഇല്ലാതാക്കിയതെന്ന രാഷ്ട്രീയ പ്രചാരണമാണ് ഇനി കോണ്‍ഗ്രസിന്റെ ലക്ഷ്യം. മാറിയ കോണ്‍ഗ്രസ് പുതിയ വോട്ടര്‍മാരെ നേടിയെടുക്കുമെന്നാണ് സീനിയര്‍ നേതാക്കള്‍ അവകാശപ്പെടുന്നത്.

English summary
congress may use ayodhya issue to get hindu votes for survival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X